വിദ്യാർഥിയെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ
text_fieldsഫവാസ്
ആലുവ: കോളജിൽ കയറി വിദ്യാർഥിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആലുവ മില്ലുപടി തോട്ടത്തിൽ ഫവാസിനെയാണ് (27) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം തീയതിയാണ് സംഭവം. ആലുവയിലെ കോളജിൽ കയറി പെൺകുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യംചെയ്ത മഞ്ഞപ്പെട്ടി സ്വദേശിയായ വിദ്യാർഥിയെയാണ് ആക്രമിച്ചത്.
പട്ടികകൊണ്ട് മുഖത്താണ് മർദനമേറ്റത്. സംഭവശേഷം അയൽ സംസ്ഥാനങ്ങളിൽ ഒളിവിൽകഴിഞ്ഞ ഇയാളെ കഴിഞ്ഞ ദിവസം അങ്കമാലിയിലെത്തിയപ്പോൾ പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ വി.എം. കേഴ്സൺ, എസ്.ഐമാരായ എൽദോപോൾ, ബി.എം. ചിത്തുജി, സുജോ ജോർജ്, ആന്റണി, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, അജിത തിലകൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

