Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലുവയിൽ സ്ത്രീകളുടെ രാത്രികാല നടത്തം സംഘടിപ്പിച്ചു

text_fields
bookmark_border
ആലുവയിൽ സ്ത്രീകളുടെ രാത്രികാല നടത്തം സംഘടിപ്പിച്ചു
cancel

ആലുവ: വനിത ശിശു വികസന വകുപ്പ് ഐ.സി.ഡി.എസിൻറെ നേതൃത്വത്തിൽ ആലുവയിൽ സ്ത്രീകളുടെ രാത്രികാല നടത്തം സംഘടിപ്പിച്ചു. പൊതു ഇടം സ്ത്രീകളുടേത് സധൈര്യം മുന്നോട്ട് പരിപാടി ആലുവ പറവൂർ കവലയിൽ നിന്നും ആരംഭിച്ച് ഗാന്ധി സ്ക്വയറിൽ സമാപിച്ചു.

നഗരസഭ ചെയർമാൻ എം.ഒ.ജോൺ ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മിനി ബൈജു അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ജെബി മേത്തർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ലത്തീഫ് പൂഴിത്തുറ, ഐ.സി.ഡി.എസ് ഓഫിസർ എ.എൻ.സിജി മോൾ എന്നിവർ സംസാരിച്ചു.

തുടർന്ന് അംഗനവാടി പ്രവർത്തകരുടെ തെരുവുനാടകം വിവിധ കലാ സംസ്കാരിക പരിപാടികൾ എന്നിവയും ഉണ്ടായിരുന്നു. ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - night walk for women in Aluva
Next Story