Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightനജീബ് അഹമ്മദ്: എസ്.ഐ.ഒ...

നജീബ് അഹമ്മദ്: എസ്.ഐ.ഒ പ്രതിഷേധ സംഗമം നടത്തി

text_fields
bookmark_border
നജീബ് അഹമ്മദ്: എസ്.ഐ.ഒ പ്രതിഷേധ സംഗമം നടത്തി
cancel
camera_alt

ഡൽഹി ജെ.എൻ.യു വിദ്യാർഥി നജീബ് അഹമ്മദിൻറെ തിരോധാനവുമായി ബന്ധപ്പെട്ട് എസ്.ഐ.ഒ ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം

ആലുവ: ഡൽഹി ജെ.എൻ.യു വിദ്യാർഥി നജീബ് അഹമ്മദിൻറെ തിരോധാനവുമായി ബന്ധപ്പെട്ട് എസ്.ഐ.ഒ ജില്ല കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. സംസ്‌ഥാന ശൂറാ അംഗം ഇസ്ഹാഖ് അസ്ഹരി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.

നജീബ് അഹമ്മദിനെ കാണാതാക്കിയിട്ട് അഞ്ച് വർഷം തികയുബോൾ അതിനെ ബോധപൂർവമായ മറവിയിലേക്ക് തള്ളികളയാനുള്ള പൊതുബോധ ശ്രമത്തെ ഓർമകൊണ്ട് പ്രതിരോധിക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ജില്ല വൈസ് പ്രസിഡൻറ് ജമാൽ പനായിക്കുളം മുഖ്യപ്രഭാഷണം നടത്തി.

ഫ്രറ്റേണിറ്റി മൂവ്‌മെൻറ് ജില്ല പ്രസിഡൻറ് മുഫീദ് കൊച്ചി ഐക്യദാർഢ്യമർപ്പിച്ചു. എസ്‌.ഐ.ഒ ജില്ല സെക്രട്ടറി ഷാഹിദ് അഷ്ഫാഖ് സമാപനം നടത്തി.

Show Full Article
TAGS:Najeeb AhmedSIO
News Summary - Najeeb Ahmed; The SIO held a protest rally
Next Story