ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് 20 ലക്ഷം തട്ടിയെടുത്ത മിസോറം സ്വദേശിനി അറസ്റ്റിൽ
text_fieldsലാൽച്വാൻതാങ്ങി
ആലുവ: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിൽനിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്ത മിസോറം സ്വദേശിനി ലാൽച്വാൻതാങ്ങിയെ (47) ആലുവ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.
ജോർഡനിൽ ജോലി ചെയ്യുന്ന അങ്കമാലി സ്വദേശിക്കാണ് പണം നഷ്ടപ്പെട്ടത്. യു.കെ വംശജയാണെന്നും ഇന്ത്യയിൽ സ്വർണ ബിസിനസ് നടത്താൻ താൽപര്യമുണ്ടെന്നും യുവതി അങ്കമാലി സ്വദേശിയെ അറിയിച്ചു. കൊച്ചിയിലേക്ക് വരുന്നുണ്ടെന്നും ഡൽഹിയിലേക്കാണ് വിമാന ടിക്കറ്റ് കിട്ടിയതെന്ന് പറഞ്ഞു. വിമാനത്തിലിരിക്കുന്നതിന്റെ ചിത്രം അയച്ചുകൊടുക്കുകയും ചെയ്തു..
തുടർന്ന് തന്റെ കൈവശമുണ്ടായിരുന്ന മൂന്നുകോടിയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പിടികൂടിയെന്നുപറഞ്ഞ് യുവതിയുടെ സന്ദേശം യുവാവിന് ലഭിച്ചു. വിട്ടുകിട്ടാനുള്ള ക്ലിയറൻസിനുവേണ്ടി പണം ആവശ്യപ്പെടുകയും ചെയ്തു. യുവാവ് പലരിൽനിന്ന് 20 ലക്ഷത്തിലേറെ രൂപ വാങ്ങി യുവതിക്കയച്ചുകൊടുത്തു.
പിന്നെ ഇവരെക്കുറിച്ച് ഒരുവിവരവും ഉണ്ടായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രത്യേകസംഘം രൂപവത്കരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ഡൽഹി വസന്ത് വിഹാർ മെട്രോ സ്റ്റേഷന് സമീപത്തുനിന്നുമാണ് യുവതിയെ പിടികൂടിയത്. ഡൽഹിയിൽ പലചരക്ക് കട നടത്തുകയായിരുന്നു യുവതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

