Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാർത്താണ്ഡവർമ സമാന്തര പാലം; ദേശീയപാത അധികൃതരുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി
text_fieldsbookmark_border
മാർത്താണ്ഡവർമ പാലത്തിലെ ഗതാഗതക്കുരുക്ക്
ആലുവ: മാർത്താണ്ഡവർമ പാലത്തിന് സമാന്തര പാലം നിർമിക്കുന്ന കാര്യം ദേശീയപാത അധികൃതരുമായി ചർച്ച ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഗതാഗതക്കുരുക്കിനെക്കുറിച്ച് അൻവർ സാദത്ത് എം.എൽ.എയുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.
നെടുമ്പാശ്ശേരി എയർപോർട്ടിന്റെ പ്രാധാന്യം കണക്കിലെടുത്താൽ കുണ്ടന്നൂർ ബൈപാസ് വന്നാലും ദേശീയപാത ആലുവ ഭാഗത്തെ ഗതാഗതക്കുരുക്കിന് അവസാനമുണ്ടാകില്ല. ദേശീയപാത അധികാരികളുമായി ചർച്ച ചെയ്യാമെന്നും മറ്റ് സാധ്യതയും പരിശോധിക്കാമെന്നും മന്ത്രി മറുപടി നൽകി.
Next Story

