മലബാർ സമരം; അക്കാദമിക് കോൺഫറൻസ് സമാപിച്ചു
text_fieldsഎസ്.ഐ.ഒ അസ്ഹർ ഏരിയയും അസ്ഹറുൽ ഉലൂം ഇസ്ലാമിക് വിഭാഗവും സംഘടിപ്പിച്ച ത്രിദിന കോൺഫറൻസിൻറെ സമാപന സമ്മേളനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്യുന്നു
ആലുവ: മലബാർ സമര കാലത്തെ വൈജ്ഞാനിക പാരമ്പര്യം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തിൽ എസ്.ഐ.ഒ അസ്ഹർ ഏരിയയും അസ്ഹറുൽ ഉലൂം ഇസ്ലാമിക് വിഭാഗവും സംഘടിപ്പിച്ച ത്രിദിന കോൺഫറൻസ് സമാപിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ അസ്ഹർ ഏരിയ പ്രസിഡൻറ് സാഹിർ ഗ്രീൻ അധ്യക്ഷത വഹിച്ചു.
എസ്.ഐ.ഒ എറണാകുളം ഏരിയ സെക്രട്ടറി ഷാഹിദ് അഷ്ഫാഖ്, കോളജ് ട്രസ്റ്റ് അംഗം എം.എം.അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. കോളജ് പ്രിൻസിപ്പൽ ഷക്കീർ മുഹമ്മദ് നദ്‌വി സമാപനം നിർവഹിച്ചു. പ്രോഗ്രാം കൺവീനർ താഹിർ നന്ദി പറഞ്ഞു.
ഷംസുദ്ദീൻ മന്നാനി, റമീസ് മുഹമ്മദ്, അലിയാർ ഖാസിമി, ഫൈസൽ എലെട്ടിൽ, കെ.ടി. ഹുസ്സൈൻ തുടങ്ങിയ പ്രമുഖകർ കോൺഫറൻസിലെ വത്യസ്ഥ സെഷനുകളിൽ സംസാരിച്ചു. മലബാർ എക്സിബിഷൻ മൂന്നുദിവസം കൂടി ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

