Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightഅഭിഭാഷകനെ ആക്രമിച്ച്...

അഭിഭാഷകനെ ആക്രമിച്ച് കവർച്ച: ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
Lawyer attacked, robbery
cancel
camera_alt

ഡാ​ൻ​സ​ർ സു​രേ​ഷ്

ആ​ലു​വ: അ​ഭി​ഭാ​ഷ​ക​നെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ചു​ണ​ങ്ങം​വേ​ലി എ​രു​മ​ത്ത​ല ചൊ​ല്ലു​ങ്ങ​ൽ വീ​ട്ടി​ൽ സു​രേ​ഷാ​ണ്​ (ഡാ​ൻ​സ​ർ സു​രേ​ഷ് -37) പി​ടി​യി​ലാ​യ​ത്. ആ​ലു​വ കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ വാ​ഴ​ക്കു​ളം കീ​ൻ​പ​ടി സ്വ​ദേ​ശി ശ​ര​ത്ച​ന്ദ്ര​നെ ആ​ക്ര​മി​ച്ചാ​ണ് പ​ണ​വും സ്വ​ർ​ണ​മാ​ല​യും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന​ത്. ഫെ​ബ്രു​വ​രി 16ന് ​രാ​ത്രി 11ഓ​ടെ ദേ​ശീ​യ​പാ​ത ബൈ​പാ​സി​ൽ മെ​ട്രോ സ്റ്റേ​ഷ​ൻ ക​വാ​ട​ത്തി​ന​ടു​ത്താ​ണ് സം​ഭ​വം. വീ​ട്ടി​ൽ പോ​കു​ന്ന​തി​നാ​യി ഈ ​ഭാ​ഗ​ത്തു​നി​ന്ന് ശ​ര​ത് ച​ന്ദ്ര​ൻ ഓ​ട്ടോ​യി​ൽ ക​യ​റു​ക​യാ​യി​രു​ന്നു.

ഓ​ട്ടോ കു​റ​ച്ചു​നീ​ങ്ങി​യ​പ്പോ​ൾ മ​റ്റ് മൂ​ന്ന് പേ​ർ ഓ​ട്ടോ​യി​ൽ ക​യ​റു​ക​യും ഡ്രൈ​വ​റും ഈ ​മൂ​ന്ന് പേ​രും ചേ​ർ​ന്ന് ശ​ര​ത് ച​ന്ദ്ര​നെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന 15,000 രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ണും സ്വ​ർ​ണ​മാ​ല​യും 8200 രൂ​പ​യ​ട​ങ്ങു​ന്ന പ​ഴ്സും വാ​ച്ചും പി​ടി​ച്ചു​വാ​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ട്, ഇ​വ​ർ ക​ട​ന്നു​ക​ള​ഞ്ഞു. ഈ ​മാ​സം ര​ണ്ടി​നാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ്ര​തി​ക​ളു​ടെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം ല​ഭി​ച്ചി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പൊ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി​ക്കാ​ര​ൻ വീ​ണ്ടും ആ​രോ​പി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ പ്ര​തി​ക​ളി​ൽ ഒ​രാ​ളെ പി​ടി​കൂ​ടി​യ​ത്. മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberyErnakulam NewsarrestLawyer attacked
News Summary - Lawyer attacked and robbed: One arrested
Next Story