അഭിഭാഷകനെ മർദിച്ച് കവർച്ച; ഒരാൾകൂടി അറസ്റ്റിൽ
text_fieldsസിനു
ആലുവ: അഭിഭാഷകനെ മർദിച്ച് സ്വർണമാലയും മൊബൈൽ ഫോണും പണവും തട്ടിയെടുത്ത കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കുറുമശ്ശേരി കുഴിപ്പിള്ളിവീട്ടിൽ സിനുവിനെയാണ് (സിനൂട്ടി 44) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ചുണങ്ങംവേലി എരുമത്തല ചൊല്ലുങ്ങൽ വീട്ടിൽ സുരേഷിനെ (ഡാൻസർ സുരേഷ് -37) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അഡ്വ. ശരത് ചന്ദ്രനെയാണ് മർദിച്ച് സ്വർണവും പണവും കവർന്നത്.
ഫെബ്രുവരി 16ന് രാത്രി 11നാണ് സംഭവം. ആലുവ മെട്രോ സ്റ്റേഷന് സമീപം വീട്ടിലേക്ക് പോകാൻ ഓട്ടോ കാത്തുനിന്ന ശരത് ചന്ദ്രനെ ഇയാളും കുട്ടാളികളും ഓട്ടോയുമായി വന്ന് കയറ്റി ആളൊഴിഞ്ഞ ഭാഗത്ത് കൊണ്ടുപോയി മർദിക്കുകയായിരുന്നു. ഒന്നരപ്പവന്റെ മാലയും മൊബൈൽ. ഫോണും 8000രൂപയും തട്ടിയെടുത്ത് കടന്നുകളഞ്ഞു. സംഭവശേഷം ഒളിവിൽപോയ പ്രതിയെ പാണ്ടിക്കാടുനിന്നുമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

