കാപ്പ ചുമത്തി നാടുകടത്തി
text_fieldsലിേൻറാ
ആലുവ: നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി.പറവൂർ കെടാമംഗലം അമ്പാട്ട് വീട്ടിൽ ലിേൻറായെയാണ് (30) റൂറൽ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് നാടുകടത്തിയത്.
ആലുവ വെസ്റ്റ്, നോർത്ത് പറവൂർ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, ദേഹോപദ്രവം, വീടുകയറി ആക്രമണം തുടങ്ങി നിരവധി കേസുകളാണ് ഇയാൾക്ക് എതിരെയുള്ളത്.
കഴിഞ്ഞ നവംബറിൽ ആലുവയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മെയയും ഭർത്താവിെനയും ആക്രമിച്ച കേസിൽ ഒന്നാം പ്രതിയാണ്.
ഈ കേസിലെ മറ്റൊരു പ്രതി ചക്കു എന്ന ഷാനിനെ കഴിഞ്ഞ ആഴ്ച കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു. ഓപറേഷൻ ഡാർക്ക് ഹണ്ടിെൻറ ഭാഗമായി 24 പേരെ കാപ്പ ചുമത്തി ജയിലിലടച്ചതായും 27 പേരെ നാടുകടത്തിയതായും എസ്.പി കെ. കാർത്തിക് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

