Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാത്രി നടത്തവുമായി കടുങ്ങല്ലൂർ പഞ്ചായത്ത്

text_fields
bookmark_border
രാത്രി നടത്തവുമായി കടുങ്ങല്ലൂർ പഞ്ചായത്ത്
cancel
camera_alt

സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്, വനിത ശിശു വികസന വകുപ്പ്, ഐ.സി.ഡി.എസ്, ജാഗ്രത സമിതി എന്നിവരുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ''രാത്രി നടത്തം'  

കടുങ്ങല്ലൂർ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്, വനിത ശിശു വികസന വകുപ്പ്, ഐ.സി.ഡി.എസ്, ജാഗ്രത സമിതി എന്നിവരുടെ ആഭിമുഖ്യത്തില്‍ 'രാത്രി നടത്തം' സംഘടിപ്പിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കണമെന്ന മുദ്രാവാക്യം ഉയർത്തിയാണ് രാത്രി നടത്തം സംഘടിപ്പിച്ചത്.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, പൊതുപ്രവർത്തകർ, ആശ വർക്കർമാർ, തൊഴിലുറപ്പ് പ്രവർത്തകർ സാമൂഹ്യ പ്രവർത്തകർ, റെസിഡൻറ്സ് അസോസിയേഷൻ, ക്ലബ് വായനശാല പ്രതിനിധികൾ, സ്ത്രീ സംഘടന പ്രതിനിധികള്‍ എന്നിവര്‍ നടത്തത്തിൽ പങ്കെടുത്തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kadungallur
Next Story