കെ.കരുണാകരൻ അനുസ്മരണവും പുരസ്‌കാര വിതരണവും
text_fieldsഐ.എൻ.ടി.യു.സി മേഖല കമ്മിറ്റി സംഘടിപ്പിച്ച ലീഡർ കെ.കരുണാകരൻ അനുസ്മരണ ചടങ്ങ് ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യുന്നു
ആലുവ: വർത്തമാനകാലത്ത് രാഷ്‌ട്രീയ കൊലപാതകങ്ങളും വർഗീയ കൊലപാതകങ്ങളും നിയന്ത്രിക്കാനാകാതെ ഭരണകൂടം പകച്ചു നിൽക്കുമ്പോൾ കേരള ജനത ശക്തനായ ഭരണാധികാരിയായിരുന്ന കെ. കരുണാകരനെ സ്മരിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഐ.എൻ.ടി.യു.സി മേഖല കമ്മിറ്റി സംഘടിപ്പിച്ച ലീഡർ കെ.കരുണാകരൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലീഡർ പുരസ്കാരം ആലുവയിലെ പാലിയേറ്റീവ് പ്രവർത്തക സിനിമോൾ തങ്കച്ചന് അൻവർ സാദത്ത് എം.എൽ.എ സമ്മാനിച്ചു . മേഖല പ്രസിഡൻറ് മുഹമ്മദ് സഹീർ അധ്യഷത വഹിച്ചു. കെ.കെ. ഇബ്രാഹിം, വി.പി. ജോർജ്, തോപ്പിൽ അബു , എം.ജെ. ജോമി, ആനന്ദ് ജോർജ്, എച്ച്. വിൽഫ്രഡ്, സിനിമോൾ തങ്കച്ചൻ, ടി.എസ്. സാനു എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

