Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightയു.സി കോളജ്...

യു.സി കോളജ് സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വലിയ ഇടം നേടിയ കലാലയം - ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

text_fields
bookmark_border
UC College
cancel
camera_alt

യു.സി കോളജിൽ എം.ബി.എ പുതിയ ബാച്ചിന്റെ വിദ്യാരംഭ ചടങ്ങ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു 

ആലുവ: യു.സി കോളജ് സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വലിയ ഇടം നേടിയ കലാലയമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. യു.സി കോളജിൽ എം.ബി.എ പുതിയ ബാച്ചിന്റെ വിദ്യാരംഭ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൻറെയും രാജ്യത്തിൻറെയും രാഷ്ട്രീയ സാമൂഹിക മണ്ഡലത്തിൽ സംശുദ്ധരായ നിരവധി വ്യക്തികളെ സംഭാവന ചെയ്ത വലിയ സ്ഥാപനമാണിത്. ഇവിടെ വരാൻ കഴിഞ്ഞത് പുണ്യമാണ്. ചന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായ എഞ്ചിനീയർമാരിൽ നിരവധി പേർ യു.സി കോളജിൽ പഠിച്ചവരാണെന്നത് അഭിമാനകരമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

ജീവിതത്തിൽ പാലിക്കേണ്ട മൂല്യങ്ങളെ കുറിച്ചും ലക്ഷ്യബോധത്തോടെ പ്രവർത്തിക്കേണ്ടതിനെക്കുറിച്ചും ആദ്ദേഹം കുട്ടികളുമായി സംവദിച്ചു. പ്രിൻസിപ്പൽ ഡോ.എം.ഐ. പുന്നൂസ്, മാനേജർ തോമസ് ജോൺ, എം.ബി.എ ഡയറക്ടർ ഡോ.പദ്മജ ദേവി, വകുപ്പ് മേധാവി ജാനിസ് ബെൻ ബിനോ, അഡ്വ. അയൂബ് ഖാൻ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UC CollegeJustice devan ramachandran
News Summary - Justice Devan Ramachandran about UC college
Next Story