കഞ്ചാവും കഞ്ചാവ് ചെടികളുമായി അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ
text_fieldsയാഹിയ അഹമ്മദ്, സ്വരാജ് ബോറ, സിറാജുൽ ഹഖ്
ആലുവ: കഞ്ചാവും നട്ടുവളർത്തിയ കഞ്ചാവ് ചെടികളുമായി അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ. അസം ഹോജായ് സ്വദേശി യാഹിയ അഹമ്മദ് (21), എക്കോറാണി സ്വദേശി സ്വരാജ് ബോറ (19), നൗഗാവ് സ്വദേശി സിറാജുൽ ഹഖ് (28) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്.
ഇവരിൽ നിന്ന് ഏഴുകിലോയോളം കഞ്ചാവ് കണ്ടെടുത്തു. നട്ടുവളർത്തിയ നാല് കഞ്ചാവ് ചെടികളും പിടികൂടി. ജില്ല പൊലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആലുവ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുട്ടം ജങ്ഷന് സമീപം വാടകക്ക് താമസിക്കുകയാണ് ഇവർ.
ഒഡീഷയിൽ നിന്ന് കുറഞ്ഞവിലയിൽ ലഭിക്കുന്ന കഞ്ചാവ് കൂടിയ അളവിൽ കൊണ്ടുവന്ന് സംസ്ഥാനത്ത് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായ പ്രതികൾ. ഇവർ നേരത്തെയും ഇത്തരത്തിൽ കഞ്ചാവ് കൊണ്ടുവന്ന് വിൽപന നടത്തിയതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

