വ്യവസായ ജലശേഖരണ പദ്ധതി കുടിവെള്ളം മുട്ടിക്കുമെന്ന് ആശങ്ക
text_fieldsഎടയപ്പുറം റോഡിൽ പൈപ്പിടുന്നതിനെതിരെ നടന്ന സമരത്തിൽ പൈപ്പിനകത്ത് കുത്തിയിരിക്കുന്നവരുടെ ജീവൻ രക്ഷിക്കണമെന്നും പണികൾ നിർത്തിവെപ്പിക്കണമെന്നും ഹൈബി ഈഡൻ എം.പി ഫോണിലൂടെ കലക്ടറോട് ആവശ്യപ്പടുന്നു
ആലുവ: കിൻഫ്രയുടെ വ്യവസായ ജലശേഖരണ പദ്ധതി കുടിവെള്ളം മുട്ടിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പെരിയാർ തീരത്ത് പോലും വേനൽ കാലത്ത് ജലദൗർലഭ്യം നേരിടുന്ന പ്രദേശങ്ങളാണ് ആലുവ മേഖലയിലുള്ളത്. ഇതിനിടയിൽ വ്യവസായ ആവശ്യത്തിന് കൂടി പെരിയാറിൽനിന്ന് ജലമെടുക്കുമ്പോൾ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന ഭീതിയുള്ളതിനാൽ കിൻഫ്ര പദ്ധതിക്കെതിരെ അവർ സമരമുഖത്ത് ശക്തമായി നിലയുറപ്പിച്ചിരിക്കുകയാണ്.
ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ചയും പദ്ധതിക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പുണ്ടായത്. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, ഉമ തോമസ്, ടി.ജെ. വിനോദ്, ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് മുജീബ് എടയപ്പുറം, ആലുവ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഫാസിൽ ഹുസൈൻ, ലത്തീഫ് പൂഴിത്തറ, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി, തദ്ദേശ ജനപ്രതിനിധികളായ സാജു മത്തായി.
നജീബ് പെരിങ്ങാട്ട്, ആബിദ അബ്ദുൽ ഖാദർ,കെ.എസ്. മുഹമ്മദ് ഷെഫീഖ്, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഹംസ പറകാടൻ, മണ്ഡലം പ്രസിഡൻറ് എം.കെ.എ. ലത്തീഫ്, ജന.സെക്രട്ടറി പി.കെ.എ. ജബ്ബാർ, ഭാരവാഹികളായ എം.എസ്. ഹാഷിം, പി.കെ.ജലീൽ, മുജീബ് കുട്ടമശേരി, വെൽഫെയർ പാർട്ടി ജില്ല സമിതി അംഗം കെരിം കല്ലുങ്കൽ, മണ്ഡലം പ്രസിഡൻറ് റിയാദ് മുഹമ്മദ്, മണ്ഡലം എക്സിക്യൂട്ടീവ് അംഗം അനസ് ചാലക്കൽ,പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ യാക്കൂബ്.
അബ്ദുൽസലാം, അബ്ദുൽ ജബ്ബാർ, എസ്.ഡി.പി.ഐ ആലുവ മണ്ഡലം പ്രസിഡൻറ് കെ.എ. അബു, എസ്.ഡി.ടി.യു ജില്ല പ്രസിഡൻറ് റഷീദ് എടയപ്പുറം, പാർട്ടി ആലുവ മണ്ഡലം സെക്രട്ടറി ആഷിക്ക് നാലാംമൈൽ, കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ സാത്തർ, വൈസ് പ്രസിഡൻറ് ഫെമിർ ഉമ്മർ, പഞ്ചായത്ത് കമ്മിറ്റി അംഗം ഫായിസ് എടയപുറം, എടത്തല പഞ്ചായത്ത് കമ്മിറ്റി അംഗം സജീവ് കൊമ്പാറ, എടയപുറം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ മൻസൂർ, അൻസാർ, ഷുഹൈബ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

