Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനധികൃത മദ്യവിൽപന; വീട്ടമ്മമാർ വീട് ഉപരോധിച്ചു
text_fieldsbookmark_border
ആലുവ: അനധികൃതമായി മദ്യവിൽപന നടത്തുന്നതായി ആരോപിച്ച് വീട്ടമ്മമാർ വീട് ഉപരോധിച്ചു. ആലുവ നഗരസഭ 17-ാം വാർഡിലെ വീട്ടിലാണ് മദ്യവിൽപന. എക്സൈസിനും പൊലീസിനും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ഇതേതുടർന്നാണ് വീട്ടമ്മമാർ വീട് ഉപരോധിച്ചത്. ഒടുവിൽ എക്സൈസ് ഉദ്യോഗസ്ഥർ എത്തി മദ്യവിൽപന തുടർന്നാൽ ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യുമെന്ന് സ്ത്രീക്ക് താക്കീത് നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഉപരോധം പിൻവലിച്ചുള സമരത്തിന് വാർഡ് കൗൺസിലർ ലീന വർഗീസ്, എ.ഡി.എസ് ചെയർപേഴ്സൻ ഷംന മജീദ്, വൈസ് ചെയർപേഴ്സൻ ബിൻസി ബാബു, സ്നേഹ രഞ്ജിത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

