Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightഇൻസ്​പെക്​ടർ ചമഞ്ഞ്...

ഇൻസ്​പെക്​ടർ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ വീട്ടമ്മയും മകനും അറസ്​റ്റിൽ

text_fields
bookmark_border
ഇൻസ്​പെക്​ടർ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ വീട്ടമ്മയും മകനും അറസ്​റ്റിൽ
cancel

ആ​ലു​വ: ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ഇൻസ്​പെക്​ടർ ച​മ​ഞ്ഞ് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ വീ​ട്ട​മ്മ​യും മ​ക​നും അ​റ​സ്​​റ്റി​ൽ. തൃ​പ്പൂ​ണി​ത്തു​റ തി​രു​വാ​ങ്കു​ളം മ​ഠ​ത്തി​പ്പ​റ​മ്പി​ൽ ഉ​ഷ (50), മ​ക​ൻ അ​ഖി​ൽ (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പു​ത്ത​ൻ​കു​രി​ശ് രാ​മ​മം​ഗ​ലം സ്വ​ദേ​ശി​യു​ടെ പ​ക്ക​ൽ​നി​ന്ന്​ പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി 52 ല​ക്ഷം രൂ​പ​യാ​ണ് ഇ​വ​ർ വാ​ങ്ങി​യ​ത്.

ഉ​ഷ​യും രാ​മ​മം​ഗ​ലം സ്വ​ദേ​ശി​യും പ്രീ ​ഡി​ഗ്രി​ക്ക് കോ​ല​ഞ്ചേ​രി​യി​ലെ കോ​ള​ജി​ൽ ഒ​രു​മി​ച്ച് പ​ഠി​ച്ച​വ​രാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം പൂ​ർ​വ വി​ദ്യാ​ർ​ഥി​കൂ​ട്ടാ​യ്മ​യി​ലൂ​ടെ പ​രി​ച​യം പു​തു​ക്കി. ആ​ലു​വ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ ഇ​ൻ​സ്പെ​ക്ട​റാ​െ​ണ​ന്ന് പ​റ​ഞ്ഞ് വി​ശ്വാ​സം ജ​നി​പ്പി​ച്ച ഉ​ഷ ബി​സി​ന​സ് ആ​വ​ശ്യ​ത്തി​െൻറ പേ​രി​ൽ ആ​ദ്യം 10 ല​ക്ഷം രൂ​പ വാ​ങ്ങി. പി​ന്നീ​ട് ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി 42 ല​ക്ഷ​ത്തോ​ളം രൂ​പ​യും കൈ​പ്പ​റ്റി. ഇ​തി​ൽ 10 ല​ക്ഷം രൂ​പ മ​ക​നാ​ണ് ബ്ലാ​ങ്ക് ചെ​ക്ക് ന​ൽ​കി വാ​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​ന​മാ​ണ് ത​ട്ടി​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്. പ​രാ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​െൻറ നേ​തൃ​ത​ത്തി​ൽ പ്ര​ത്യേ​ക ടീം ​രൂ​പ​വ​ത്​​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.

ആ​ലു​വ എ​സ്.​എ​ച്ച്.​ഒ സി.​എ​ൽ. സു​ധീ​ർ, എ​സ്.​ഐ എം.​എം. ഖ​ദീ​ജ, എ.​എ​സ്.​ഐ ബി​നോ​ജ് ഗോ​പാ​ല​കൃ​ഷ​ണ​ൻ, സി.​പി.​ഒ സ​ജീ​വ് എ​ന്നി​വ​രും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cheating
News Summary - Housewife, son arrested for cheating
Next Story