Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അർധരാത്രിയിൽ വീടിനു തീയിട്ടു
text_fieldsbookmark_border
ആലുവ: അർധരാത്രിയിൽ അജ്ഞാതൻ വീടിന് തീയിട്ടു. ആലുവ കുട്ടമശ്ശേരി സൂര്യനഗറിന് സമീപം കൊല്ലംകുടി വീട്ടിൽ നാരായണൻകുട്ടിയുടെ വീടിനാണ് തീയിട്ടത്.
വീടിൻറെ മുൻവശത്തെ വാതിലും മരത്തോട് കൂടിയുള്ള ഭിത്തിയും ഉള്ള ഭാഗമാണ് കത്തിച്ചത്. സിസിടിവി ദൃശ്യത്തിൽ കത്തിക്കുന്ന ആളിന്റെ ദൃശ്യം ഉണ്ടെങ്കിലും രൂപം വ്യക്തമല്ല. വ്യാഴാഴ്ച രാത്രി 12.30ഓടെയാണ് സംഭവം. തീ ആളിപ്പടർന്ന് അകത്തേക്കും കത്തിപ്പിടിച്ചു.
സംഭവമറിയാതെ ഇടക്ക് എഴുന്നേറ്റ വീട്ടുകാർ തീകത്തുന്നത് കാണുകയായിരുന്നു. ഉടൻ വെള്ളമൊഴിച്ച് തീ കെടത്തുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി. വിശദമായ അന്വേഷണം നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

