Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightദേശീയപാതയോരത്തെ കടയിൽ...

ദേശീയപാതയോരത്തെ കടയിൽ വീണ്ടും കവർച്ച ; നാല് ലക്ഷം രൂപയുടെ ടയറുകൾ കവർന്നു

text_fields
bookmark_border
ദേശീയപാതയോരത്തെ കടയിൽ വീണ്ടും കവർച്ച ; നാല് ലക്ഷം രൂപയുടെ ടയറുകൾ കവർന്നു
cancel

ആലുവ: ദേശീയപാതയിൽ കടയുടെ ഭിത്തിതുരന്ന് നാല് ലക്ഷം രൂപയുടെ ടയറുകൾ കവർന്നു. മുട്ടത്തിനടുത്ത് ടയർ വിൽപ്പന ഷോറൂമിന്റെ പിൻ ഭാഗത്തെ മതിൽ പൊളിച്ചാണ് കവർച്ച നടത്തിയത്. കഴിഞ്ഞ ദിവസം മുട്ടത്ത് ബൈക്ക് ഷോറൂമിൽ നിന്ന് വില കൂടിയ ബൈക്കുകൾ മോഷ്ടിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് തുറന്ന ടോക്യോ ടയർ സ്റ്റ്‌ഷേൻ എന്ന സ്ഥാപനത്തിലാണ് വെള്ളിയാഴ്ച്ച രാത്രി കവർച്ചനടന്നത്.

രാവിലെ ജീവനക്കാർ കട തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ടയർ കടയുടെ പിൻവശം റെയിൽവേ പാളമാണ്. അതിനാൽ ഭിത്തികുത്തിപ്പൊളിക്കുന്നത് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. സ്ഥാപനത്തിനകത്ത് സെക്യൂരിറ്റി ഇല്ലാതിരുന്നതും മോഷ്ടാക്കൾക്ക് സൗകര്യമായി. സ്ഥാപനത്തിലെ അലമാരയും മേശയുമെല്ലാം മോഷ്ടാക്കൾ കുത്തിപൊളിച്ചിട്ടുണ്ട്. പണം സൂക്ഷിക്കാത്തതിനാൽ അവ നഷ്ടമായില്ല.

അതേ സമയം സ്ഥാപനത്തിൽ ലാപ്പ്‌ടോപ്പും ഹാർഡ് ഡിസ്‌കും ഉണ്ടായിരുന്നെങ്കിലും അവ മോഷണം പോയിട്ടില്ല. ആലുവ പൊലീസും ഫോറൻസികും സ്ഥലത്തെത്തി പരിശോധന നടത്തി. ഇവിടെ സി.സി ടി.വി സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇതിനോട് തൊട്ടടുത്തുള്ള ബൈക്ക് ഷോറൂമിലാണ് സെകൂരിറ്റിയെ ബന്ദിയാക്കിയ ശേഷം രണ്ട് ആ‌ഢംബര ബൈക്കുകൾ കവർന്നത്. ഇതിലെ പ്രതികൾക്കായി അന്വേഷണം നടക്കുന്നതിനിടയിലാണ്‌ വീണ്ടും കവർച്ച.

Show Full Article
TAGS:theft
News Summary - Four lakh rupees worth of tires were stolen from the shop
Next Story