മധ്യവയസ്ക്കനെ മർദിച്ച് പണവും മൊബൈൽ ഫോണും തട്ടിയെടുത്ത നാലംഗ സംഘം അറസ്‌റ്റിൽ
text_fieldsജിസ്മോൻ, സജ്ഞയ്, ജോർജ്ജ്, ലുക്മാൻ
ആലുവ: മണപ്പുറത്തെ നടപ്പാലത്തിനു സമീപം മധ്യവയസ്ക്കനെ മർദ്ദിച്ച് പണവും മൊബൈൽ ഫോണും തട്ടിയെടുത്ത നാലംഗ സംഘം അറസ്‌റ്റിൽ. കീഴ്മാട് വാണിയപ്പുരയിൽ വീട്ടിൽ ലുക്മാനുൾ ഹക്കീം (21), കാഞ്ഞൂർ പുതിയേടം പുതുശേരി വീട്ടിൽ ജിസ്മോൻ (20), തുരുത്ത് സ്കൂളിന് സമീപം വാടകക്ക് താമസിക്കുന്ന വെളിയത്ത് വീട്ടിൽ ജോർജ് (19), തൃക്കാക്കര പള്ളിലം കരയിൽ പ്ലാമടത്ത് വീട്ടിൽ സഞ്ജയ് (19) എന്നിവരെയാണ് ആലുവ പൊലീസ് അറസ്‌റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. വെളിയത്തുനാട് സ്വദേശി സാദിഖിനെയാണ് നാലംഗ സംഘം മർദ്ദിച്ച് 15,000 രൂപയും മുപ്പത്തിരണ്ടായിരം രൂപയുടെ മൊബൈൽ ഫോണും കവർന്നത്. അവശനായ സാദിഖ് പുഴയിൽ ചാടി നീന്തിയാണ് രക്ഷപ്പെട്ടത്. തുടർന്ന് നടന്ന അന്വേഷണത്തിൽ മൂന്നുപേരെ ആലുവയിൽ നിന്നും, ഒരാളെ പെരുമ്പാവൂരിൽ നിന്നും പിടികൂടി.
ഇൻസ്പെക്ടർമാരായ പി.ജെ.നോബിൾ, അനിൽകുമാർ എസ്.ഐമാരായ എസ്.ഷമീർ, കെ.വി.ജോയി, കെ.പി.ജോണി, എ.എസ്.ഐ പി.എ.ഇക്ബാൽ സി.പി.ഒമാരായ എൻ.എ.മുഹമ്മദ് അമീർ, എച്ച്.ഹാരിസ്, എസ്.സജിത് എന്നിവരാണ് അന്വേഷണ സംഘത്തിലുളളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

