രാസലഹരി വേട്ട: എസ്.ഐ സി.ആർ. ബിജുവിന് അംഗീകാരം
text_fieldsആലുവ: രാസലഹരി പിടികൂടിയതിൽ നിർണായക പങ്കുവഹിച്ച എസ്.ഐ സി.ആർ. ബിജുവിനെ തേടി അംഗീകാരമെത്തി. റൂറൽ ജില്ലയിൽ നവംബറിൽ മികച്ച സേവനം കാഴ്ചവെച്ച പൊലീസ് ഉദ്യോഗസ്ഥനുള്ള പുരസ് കാരത്തിനാണ് സ്പെഷൽ ബ്രാഞ്ച് എസ്.ഐ സി.ആർ. ബിജു അർഹനായത്.
തിങ്കളാഴ്ച ജില്ല പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന പുരസ്കാരം പ്രഖ്യാപിച്ചു. അഞ്ച് സബ് ഡിവിഷനിലും മികച്ച പ്രകടനം കാഴ്ചവെച്ച പൊലീസ് ഉദ്യോഗസ്ഥരെയും തെരഞ്ഞെടുത്തു. മുനമ്പം സബ് ഡിവിഷനിൽ ഞാറക്കൽ എസ്.എച്ച്.ഒ എ.എൽ. യേശുദാസ് മികച്ച ഉദ്യോഗസ്ഥനായി.
ചെങ്ങമനാട് എസ്.എച്ച്.ഒ സോണി മത്തായിയെ ആലുവ സബ് ഡിവിഷനിലെയും പോത്താനിക്കാട് എസ്.ഐ റോജി ജോർജിനെ മൂവാറ്റുപുഴ സബ് ഡിവിഷനിലെയും പെരുമ്പാവൂർ സ്റ്റേഷനിലെ പി.എ. അബ്ദുൽ മനാഫ്, കുന്നത്തുനാട് സ്റ്റേഷനിലെ ടി.എ. അഫ്സൽ എന്നിവരെ പെരുമ്പാവൂർ സബ് ഡിവിഷനിലെയും മികച്ച ഉദ്യോഗസ്ഥരായി തെരഞ്ഞെടുത്തു. പുത്തൻകുരിശ് സ്റ്റേഷനിലെ എ.എസ്.ഐ ബിജു ജോണിനെയും പ്രവർത്തന മികവിനുള്ള പുരസ്കാരത്തിന് തെരഞ്ഞെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

