Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്ന് ലഹരിയിൽ മാതാവിനെ ആക്രമിച്ച കേസിൽ മകൻ പിടിയിൽ

text_fields
bookmark_border
മയക്കുമരുന്ന് ലഹരിയിൽ മാതാവിനെ ആക്രമിച്ച കേസിൽ മകൻ പിടിയിൽ
cancel

ആലുവ: മയക്കുമരുന്ന് ലഹരിയിൽ മാതാവിനെ ആക്രമിച്ച കേസിൽ മകൻ പിടിയിൽ. ഉളിയന്നൂർ മുപ്പിരിക്കൽ വീട്ടിൽ മുഹമ്മദ് അസ്‌ലം (26) ആണ് ആലുവ പൊലീസിൻറെ പിടിയിലായത്. ലഹരിക്കടിമയായ ഇയാൾ അമ്മയെ പതിവായി ഉപദ്രവിക്കുമായിരുന്നു. വിട്ടുപകരണങ്ങൾ അടിച്ചു തകർക്കുകയും, വസ്ത്രങ്ങൾ പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തിട്ടുണ്ട്.

കഞ്ചാവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ആലുവ സ്റ്റേഷനിൽ രണ്ട് കേസുകളുണ്ട്. എസ്.ഐമാരായ ടി.വി.ഷാജു, സി.കെ. സക്കറിയ, എ.എസ്.ഐ പി.എ. ഷാഹി, എസ്.സി.പി.ഒ ടി.എ. ഫാസിലാ ബീവി എന്നിവരാണ് അനേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - drug addiction Son arrested for assaulting mother
Next Story