Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightആലുവ മാർക്കറ്റിൽ...

ആലുവ മാർക്കറ്റിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നില്ലെന്ന്

text_fields
bookmark_border
ആലുവ മാർക്കറ്റിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നില്ലെന്ന്
cancel

ആ​ലു​വ: കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി ആ​ലു​വ മാ​ർ​ക്ക​റ്റി​ൽ വ്യാ​പാ​രം ന​ട​ത്തു​ന്ന​താ​യി പ​രാ​തി. മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് മേ​ഖ​ല​യി​ൽ വ​ലി​യ​തോ​തി​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തി​നി​ട​യാ​ക്കി​യ​ത് മാ​ർ​ക്ക​റ്റാ​യി​രു​ന്നു. ര​ണ്ടു​ത​വ​ണ മാ​ർ​ക്ക​റ്റ് അ​ട​ച്ചി​ട്ടി​രു​ന്നു. പി​ന്നീ​ട് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് തു​റ​ന്നു​കൊ​ടു​ത്ത​ത്.

എ​ന്നാ​ൽ, കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​ട്ടും വ്യാ​പാ​രി​ക​ൾ നി​യ​ന്ത്ര​ണം പാ​ലി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. മാ​സ്ക്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​തെ​യും സ​മൂ​ഹ അ​ക​ലം പാ​ലി​ക്കാ​തെ​യു​മാ​ണ്​ വി​ൽ​പ​ന. വൈ​കു​ന്നേ​ര​മാ​യാ​ൽ മാ​ർ​ക്ക​റ്റി​ന് മു​ന്നി​ലെ ന​ട​പ്പാ​ത​ക​ൾ കൈ​യേ​റു​ന്ന മീ​ൻ വി​ൽ​പ​ന​ക്കാ​രും മാ​സ്ക് ഉ​പേ​ക്ഷി​ച്ച മ​ട്ടാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മാ​ർ​ക്ക​റ്റ് മേ​ഖ​ല​യി​ൽ കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

എ​ന്നി​ട്ടു​പോ​ലും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​മോ പൊ​ലീ​സോ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​നം ശ്ര​ദ്ധി​ക്കു​ന്നി​ല്ല. നി​ല​വി​ൽ ആ​ലു​വ മേ​ഖ​ല​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ലി​യ തോ​തി​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. നി​ത്യേ​ന നി​ര​വ​ധി രോ​ഗി​ക​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട്. വീ​ടു​ക​ളി​ൽ ഇ​തി​ല​ധി​കം ആ​ളു​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
Next Story