ഭർത്താവിന് രണ്ടാംഡോസ് വാക്സിൻ എടുത്തപ്പോൾ ഭാര്യയും വാക്സിൻ സ്വീകരിച്ചതായി സർട്ടിഫിക്കറ്റ്
text_fieldsആലുവ: ഭർത്താവിന് രണ്ടാംഡോസ് കോവിഡ് വാക്സിൻ എടുത്തപ്പോൾ ഭാര്യയും വാക്സിൻ സ്വീകരിച്ചതായി സർട്ടിഫിക്കറ്റ്. തോട്ടക്കാട്ടുകര ശാന്തി ലെയിനിൽ അന്തപ്പിള്ളി സുധാകരൻറെ ഭാര്യ സരസ്വതിക്കാണ് കോവിഡ് രണ്ട് ഡോസ് സ്വീകരിച്ചതായി ഫൈനൽ സർട്ടിഫിക്കറ്റ് വന്നത്.
സുധാകരൻ മാർച്ച് 24ന് ഒന്നാം ഡോസ് എടുത്തിരുന്നു പിന്നീട് ഈ മാസം 10ന് രണ്ടാം ഡോസ് എടുക്കാൻ പ്രിയദർശിനി ടൗൺഹാളിൽ ചെന്നപ്പോൾ ഒന്നാം ഡോസ് എടുത്തതായി കമ്പ്യൂട്ടറിൽ കാണുന്നില്ലെന്ന് ആരോഗ്യ വകുപ്പ് ജീവനക്കാർ പറഞ്ഞു.
ഒന്നാം ഡോസ് എടുത്തതിെൻറ രേഖ കാണിച്ചിട്ടും രണ്ടാം ഡോസ് നൽകാൻ പറ്റില്ലെന്ന നിലപാടിലായിരുന്നു അധികൃതർ. വിവരമറിഞ്ഞെത്തിയ വാർഡ് കൗൺസിലർ ലിസ ജോൺസൻ ഇടപെട്ടതിനെത്തുടർന്ന് സ്പോട്ട് രജിസ്ടേഷൻ നടത്തിയാണ് രണ്ടാം ഡോസ് ലഭ്യമാക്കിയത്.
ഏപ്രിൽ എട്ടിന് സുധാകരെൻറ ഭാര്യ സരസ്വതി ഇതേ സ്ഥലത്തുനിന്ന് ഒന്നാം ഡോസ് സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം രണ്ടാം ഡോസിനായി ഓൺെലെൻ രജിസ്ട്രേഷനായി നോക്കിയപ്പോഴാണ് രണ്ട് ഡോസും സ്വീകരിച്ചതായി ഫൈനൽ സർട്ടിഫിക്കറ്റ് ലഭിച്ചത്. ഇതിനാൽ രണ്ടാം ഡോസിനായുള്ള രജിസ്ട്രേഷനും സാധ്യമാകുന്നില്ല. ഇനി രണ്ടാം ഡോസ് എടുക്കാൻ പറ്റുമോ എന്ന ആശങ്കയിലാണ് സരസ്വതി .
എന്നാൽ, ഒരേ മൊബൈൽ നമ്പർ ഉപയാഗിച്ച് രജിസ്ട്രേഷൻ നടത്തിയ പലർക്കും ഇത്തരത്തിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇത് പരിഹരിക്കുമെന്നും അവർ വ്യക്തമാക്കി. വാർഡ് കൗൺസിലറെയും , അശാവർക്കറെയും പരാതി അറിയിച്ച് രണ്ടാം ഡോസിനായി കാത്തിരിക്കുകയാണ് സരസ്വതി. കഴിഞ്ഞ ദിവസം എടയാർ സ്വദേശിക്കും രണ്ടാം ഡോസ് എടുക്കാതെ തന്നെ ഇത്തരത്തിൽ ഫൈനൽ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

