Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightശീട്ടുകളി; ഒന്നേകാൽ...

ശീട്ടുകളി; ഒന്നേകാൽ ലക്ഷം പിടികൂടി, 115 പേ​ർ​ക്കെ​തി​രെ കേ​സ്​​

text_fields
bookmark_border
ശീട്ടുകളി; ഒന്നേകാൽ ലക്ഷം പിടികൂടി, 115 പേ​ർ​ക്കെ​തി​രെ കേ​സ്​​
cancel

ആ​ലു​വ: റൂ​റ​ൽ ജി​ല്ല​യി​ൽ ശീ​ട്ടു​ക​ളി കേ​ന്ദ്ര​ങ്ങ​ളി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 115 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കിെൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് മൂ​ന്ന് ദി​വ​സം റെ​യ്ഡ് ന​ട​ന്ന​ത്. ആ​ലു​വ, പെ​രു​മ്പാ​വൂ​ർ, മൂ​വാ​റ്റു​പു​ഴ, പു​ത്ത​ൻ​കു​രി​ശ്, മു​ന​മ്പം സ​ബ്‌​ഡി​വി​ഷ​നു​ക​ളി​ലെ 34 പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി 270 ഓ​ളം കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.

ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. പ​ല​രും ദൂ​രെ ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യാ​ണ് പ​ണം​െ​വ​ച്ച് ശീ​ട്ടു​ക​ളി​ക്കു​ന്ന​ത്. ശീ​ട്ടു​ക​ളി​യെ​ത്തു​ട​ർ​ന്ന് പ​ല​യി​ട​ങ്ങ​ളി​ലും സം​ഘ​ർ​ഷ​ങ്ങ​ളും പ​തി​വാ​ണ്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മ​ഞ്ഞ​പ്ര​യി​ൽ ശീ​ട്ടു​ക​ളി​ക്കി​ടെ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യു​മു​ണ്ടാ​യി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പ്ര​തി​ക​ളെ അ​റ​സ്‌​റ്റ് ചെ​യ്തി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​ക​ൾ വ്യാ​പ​ക​മാ​ക്കു​മെ​ന്നും ശീ​ട്ടു​ക​ളി ന​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ബ​ന്ധ​പ്പെ​ട്ട പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും എ​സ്.​പി കെ. ​കാ​ർ​ത്തി​ക് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policecard games
News Summary - Card games One and a half lakh seized
Next Story