കാർബൺ പേപ്പർ കമ്പനി വിവാദം ഗ്രാമസഭയിൽ
text_fieldsകീഴ്മാട്: എടയപ്പുറത്ത് ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന കാർബൺ പേപ്പർ കമ്പനിക്കെതിരെ പ്രത്യേക ഗ്രാമസഭ യോഗത്തിൽ നാട്ടുകാരുടെ പ്രതിഷേധം. കീഴ്മാട് പഞ്ചായത്ത് 18 ാം വാർഡിലാണ് പ്രത്യേക ഗ്രാമസഭ യോഗം നടന്നത്.
സാധാരണ കോറം തികയേണ്ടതിനെക്കാൾ ഇരട്ടിയിലധികം ജനങ്ങൾ പങ്കെടുത്തു. കമ്പനി ജനവാസമേഖലയിൽനിന്ന് മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതിനിടയിൽ പഞ്ചായത്ത് പ്രസിഡന്റ് തന്റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എഴുന്നേറ്റപ്പോഴാണ് ക്ഷുഭിതരായ ജനങ്ങൾ ഹാളിൽ അംഗങ്ങളെയും പ്രസിഡന്റിനെയും തടഞ്ഞുവെച്ചത്.
പൊലീസ് എത്തി നാട്ടുകാരെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് പ്രസിഡന്റിനെയും അംഗങ്ങളെയും മോചിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, അംഗങ്ങളായ സിമി അഷ്റഫ്, സഹിത, രജീഷ്, മനു എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

