Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightആന്ധ്രയിൽനിന്ന്​...

ആന്ധ്രയിൽനിന്ന്​ കഞ്ചാവ് കടത്ത്​: മുഖ്യപ്രതി പിടിയിൽ

text_fields
bookmark_border
ആന്ധ്രയിൽനിന്ന്​ കഞ്ചാവ് കടത്ത്​: മുഖ്യപ്രതി പിടിയിൽ
cancel

ആ​ലു​വ: ആ​ന്ധ്ര​യി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വെ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി പി​ടി​യി​ൽ. ഇ​ടു​ക്കി തൊ​ടു​പു​ഴ കു​മ്മ​ൻ​ക​ല്ല് തൊ​ട്ടി​യി​ൽ വീ​ട്ടി​ൽ റ​സ​ലി​നെ​യാ​ണ്​ (അ​മ്മാ​യി റ​സ​ൽ -36) റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്.

ആ​യി​ര​ക്ക​ണ​ക്കി​ന് കി​ലോ ക​ഞ്ചാ​വാ​ണ് ഇ​യാ​ൾ കേ​ര​ള​ത്തി​ലെ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്​​ത​ത്. മൂ​ന്നു​ദി​വ​സം നീ​ണ്ട പ​രി​ശോ​ധ​ന​ക്കൊ​ടു​വി​ൽ ഇ​ടു​ക്കി വ​ന​മേ​ഖ​ല​യി​ലെ തോ​പ്രാം​കു​ടി മേ​ലെ​ചാ​ന്നാ​ർ ഭാ​ഗ​ത്തെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ​നി​ന്നാ​ണ്​ ഇ​യാ​ളെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്.

ര​ണ്ട് ആ​ഡം​ബ​ര കാ​റി​ൽ ക​ട​ത്തി​യ 105 കി​ലോ ക​ഞ്ചാ​വ് മാ​സ​ങ്ങ​ളോ​ളം നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ൽ ന​വം​ബ​റി​ൽ അ​ങ്ക​മാ​ലി​യി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച് അ​ന്വേ​ഷ​ണം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചു. ക​ഞ്ചാ​വ് വി​ത​ര​ണ​ത്തി‍െൻറ പ്ര​ധാ​ന കേ​ന്ദ്രം ഉ​ത്ത​ര ആ​ന്ധ്ര​യി​ലെ പാ​ഡേ​രു ഗ്രാ​മം ആ​ണെ​ന്ന് മ​ന​സ്സി​ലാ​യി. ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍ത്തി​ക്കു​ന്ന മ​ല​യാ​ളി​ക​ളെ​ക്കു​റി​ച്ച്​ വി​വ​രം ല​ഭി​ച്ചു. സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളും മൊ​ത്ത വി​ത​ര​ണ​ക്കാ​രു​മാ​യ ആ​റു​പേ​രെ നേ​ര​ത്തേ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

ഇ​തി​ലെ പ്ര​ധാ​നി​ക​ളാ​യ തൊ​ടു​പു​ഴ സ്വ​ദേ​ശി അ​ൻ​സി​ൽ, പെ​രു​മ്പി​ള്ളി​ച്ചി​റ സ്വ​ദേ​ശി കു​ഞ്ഞു​മൊ​യ്തീ​ൻ, വെ​ള്ള​ത്തോ​ൾ സ്വ​ദേ​ശി ച​ന്തു എ​ന്നി​വ​രി​ൽ​നി​ന്ന്​ ല​ഭി​ച്ച വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ക​ല്ലൂ​ർ​ക്കാ​ട് ആ​നി​ക്കാ​ട് ഭാ​ഗ​ത്ത് വാ​ട​ക​വീ​ട്ടി​ൽ റ​സ​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ ക​ഞ്ചാ​വ് സൂ​ക്ഷി​ക്കു​ന്ന​താ​യി മ​ന​സ്സി​ലാ​യി.

ഇ​വി​ടെ​നി​ന്ന്​ 39 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഒ​ളി​വി​ൽ പോ​യ റ​സ​ൽ ഊ​ട്ടി, ഗോ​വ, കു​ളു, മ​ണാ​ലി തു​ട​ങ്ങി​യ സു​ഖ​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രു​ന്നു.

ആ​ലു​വ നാ​ർ​കോ​ട്ടി​ക് സെ​ല്‍ ഡി​വൈ.​എ​സ്.​പി കെ. ​അ​ശ്വ​കു​മാ​ര്‍, സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍മാ​രാ​യ ടി.​എം. സൂ​ഫി, വി.​എ. അ​സീ​സ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ ജി​മ്മോ​ന്‍ ജോ​ർ​ജ്, പി.​എ​ന്‍. ര​തീ​ശ​ന്‍, ജി​ല്ല ഡാ​ന്‍സാ​ഫ് അം​ഗ​ങ്ങ​ളാ​യ പി.​എം. ഷാ​ജി, കെ.​വി. നി​സാ​ര്‍, ടി. ​ശ്യാം​കു​മാ​ര്‍, വി.​എ​സ്. ര​ഞ്ജി​ത്ത്, ജാ​ബി​ര്‍, മ​നോ​ജ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganja casecannabis
News Summary - cannabis smuggling from andhrapradesh; main accused caught
Next Story