Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightആ​ലു​വ റെ​യി​ൽ​വേ...

ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി

text_fields
bookmark_border
ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി
cancel
camera_alt

ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ ക​ഞ്ചാ​വും പ്ര​തി​ക​ളും

ആ​ലു​വ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് 18 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ആ​ലു​വ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സി​ലെ ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്. പ്ര​മോ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​വും ആ​ലു​വ റേ​ഞ്ച് ടീ​മും ആ​ലു​വ ആ​ർ.​പി.​എ​ഫും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 18 കി​ലോ​യോ​ളം ക​ഞ്ചാ​വ് ക​ണ്ടു​പി​ടി​ച്ച​ത്. ഗോ​ര​ഖ്പൂ​ർ-​എ​റ​ണാ​കു​ളം ട്രെ​യി​നി​ൽ വ​ന്നി​റ​ങ്ങി​യ ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.

എ​റ​ണാ​കു​ളം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ ചു​മ​ത​ല​യു​ള്ള ആ​ലു​വ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​ഭി ദാ​സ​ന്റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന ട്രെ​യി​നു​ക​ളും ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​രെ​യും മ​റ്റും നി​രീ​ക്ഷി​ക്കു​ക​യും സം​ശ​യം തോ​ന്നു​ന്ന​വ​രെ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത​ത്. ട്രെ​യി​നി​ൽ ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ന്റെ തെ​ക്കു​ഭാ​ഗ​ത്ത് ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്മെ​ന്റി​ൽ നി​ന്നി​റ​ങ്ങി​യ ഷോ​ൾ​ഡ​ർ ബാ​ഗു​മാ​യി​നി​ന്ന മൂ​ന്നു​പേ​ർ പ​രി​ഭ്ര​മി​ക്കു​ന്ന​ത് ക​ണ്ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ബി​ഹാ​ർ സം​സ്ഥാ​ന​ക്കാ​രാ​യ എം.​ഡി. ച​ന്ദ് (24), എം.​ഡി. ഇ​ർ​ഷാ​ദ് (19), ഗൗ​ര​വ​കു​മാ​ർ (18) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ഡീ​ഷ​യി​ൽ​നി​ന്ന് കി​ലോ​ക്ക് 3000 രൂ​പ നി​ര​ക്കി​ൽ ക​ഞ്ചാ​വ് വാ​ങ്ങി കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന് കി​ലോ​ക്ക് 30000 രൂ​പ നി​ര​ക്കി​ൽ വി​ൽ​പ​ന ന​ട​ത്തി തി​രി​ച്ചു പോ​കു​ന്ന രീ​തി​യാ​ണ് ഇ​വ​രു​ടേ​ത്.

മ​ല​യാ​ളി​ക​ൾ അ​ട​ങ്ങു​ന്ന സം​ഘം ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​തി​നാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് കാ​ത്തു​നി​ൽ​ക്കു​ക​യാ​ണ് പ​തി​വ്. ക​ഞ്ചാ​വി​ന്റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കേ​സ് പി​ടി​ച്ച​തി​നു​ശേ​ഷം മ​റ്റു സം​സ്ഥാ​ന​ത്തു​നി​ന്ന് വ​ന്ന ധ​ൻ​ബാ​ദ് ട്രെ​യി​നി​ൽ വ​ന്നി​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ 4.5 കി​ലോ ക​ഞ്ചാ​വ് അ​ട​ങ്ങി​യ സ​ഞ്ചി പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്തു. ഇ​തി​ന്റെ ഉ​ട​മ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

സം​ഘ​ത്തി​ൽ ആ​ർ.​പി.​എ​ഫ് എ​സ്.​ഐ കെ.​എ​സ്. മ​ണി​ക​ണ്ഠ​ൻ, ഇ​ന്റ​ലി​ജ​ൻ​സ് എ.​എ​സ്.​ഐ ഫി​ലി​പ്സ് ജോ​ൺ, അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​ബി. സ​ജീ​വ് കു​മാ​ർ, പ്രി​വെ​ന്റീ​വ് ഓ​ഫി​സ​ർ സി.​പി. ജി​നേ​ഷ് കു​മാ​ർ, ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മീ​ഷ​ണ​ർ സ്ക്വാ​ഡം​ഗം പ്രി​വെ​ന്റീ​വ് ഓ​ഫി​സ​ർ എം.​എം. അ​രു​ൺ​കു​മാ​ർ, ആ​ർ.​പി.​എ​ഫ് എ​ച്ച്.​സി ജി. ​വി​പി​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ നി​തി​ൻ, അ​ഖി​ൽ ലാ​ൽ, സോ​നു മോ​ൻ, വി​ഷ്ണു സോ​മ​ൻ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ കെ.​പി. ധ​ന്യ എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aluva Railway Stationcannabis
News Summary - Cannabis seized from Aluva railway station
Next Story