റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്ന് കഞ്ചാവ് പിടികൂടി
text_fieldsആലുവ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ കഞ്ചാവ്
ആലുവ: റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്ന് ആറ് കിലോ കഞ്ചാവ് പിടികൂടി. എക്സസൈസ് ഇൻസ്പെക്ടർ ജോമോൻ ജോർജും ആലുവ റെയിൽവേ പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് പ്ലാറ്റ്ഫോം നമ്പർ ഒന്നിൽ ഡിബ്രുഗഡ്-കന്യാകുമാരി എക്സ്പ്രസ് പോയതിനുശേഷം ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ കണ്ട ബാഗിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്.
യാത്രക്കാർ ആരെങ്കിലും എക്സൈസ് സാന്നിധ്യം മനസ്സിലാക്കി കഞ്ചാവ് അടങ്ങിയ ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്ന് സംശയിക്കുന്നു. ഓപറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി ആലുവ റെയിൽവേ സ്റ്റേഷനും പരിസരവും എക്സൈസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു. അസി. ഇൻസ്പെക്ടർ സനിൽകുമാർ, പ്രവൻറ്റീവ് ഓഫിസർമാരായ സുരേഷ് കുമാർ, ജഗദീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ബേസിൽ കെ. തോമസ്, ടി.ജി. നിതിൻ, അഖിൽ ലാൽ, അമൽ രജിലൻ, കെ.കെ. കബീർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

