ആലുവയിൽ വീണ്ടും കഞ്ചാവുവേട്ട; രണ്ട് അസം സ്വദേശികൾ പിടിയിൽ
text_fieldsആലുവ: ആലുവയിൽ വീണ്ടും കഞ്ചാവുവേട്ട. പത്ത് കിലോയോളം കഞ്ചാവുമായി രണ്ട് അസം സ്വദേശികൾ പിടിയിലായി. ബാബുൽ ഹുസൈൻ, ഒമർ ഫാറൂഖ് എന്നിവരാണ് പിടിയിലായത്.
അസമിൽനിന്ന് കന്യാകുമാരിയിലേക്കുള്ള ദിബ്രുഗഡ് എക്സ്പ്രസിൽ രാത്രി എട്ടിന് ആലുവയിലിറങ്ങിയ ശേഷം കാർ വിളിച്ച് പെരുമ്പാവൂർ ഭാഗത്തേക്ക് പോകുകയായിരുന്നു ഇരുവരും. റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി ശിവൻകുട്ടിയുടെ നേതൃത്വത്തിലായിരുന്നു വാഹനം തടഞ്ഞത്.
10 പൊതികളിലായി പത്ത് കിലോ കഞ്ചാവുമായാണ് ഇവർ പിടിയിലായത്. രണ്ടാഴ്ച മുമ്പ് ആലുവ റെയിൽവേ സ്റ്റേഷനിൽ ഒഡിഷ സ്വദേശികളിൽനിന്ന് 28 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.

