വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമം; യുവാക്കൾ പിടിയിൽ
text_fieldsആകാശ്, അഷ്കർ, യദുകൃഷ്ണൻ, വിജിൻ, രാഹുൽ
ആലുവ: വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത അഞ്ച് യുവാക്കൾ പിടിയിൽ.
ഈസ്റ്റ് കടുങ്ങല്ലൂർ പെട്രോൾ പമ്പിന് സമീപം മാധവം വീട്ടിൽ രാഹുൽ (24), ഏലൂർ മഞ്ഞുമ്മൽ കളത്തിൽപറമ്പിൽ വീട്ടിൽ ആകാശ് (23), കുറ്റിക്കാട്ട്കരയിൽ ലേബർ ക്വാർട്ടേഴ്സിനു സമീപം ഇടക്കറ്റ പറമ്പിൽ വീട്ടിൽ യദുകൃഷ്ണൻ (21), കുറ്റിക്കാട്ട്കരയിൽ യു.പി സ്കൂളിനു സമീപം ചിന്നതോപ്പിൽ വീട്ടിൽ വിജിൻ (23), ആലങ്ങാട് പാനായിക്കുളം പനയിൽ വീട്ടിൽ അഷ്കർ (25) എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്.
ബുധനാഴ്ച രാത്രി ആലുവ മാർക്കറ്റിന് സമീപം വാഹന പരിശോധനക്കിടെയാണ് സംഭവം. അപകടകരമായ രീതിയിൽ ഓമ്‌നി വാൻ ഓടിച്ചുവരുന്നത് കണ്ട് തടഞ്ഞ് പരിശോധന നടത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും, ദേഹത്ത് തള്ളി കയർത്ത് സംസാരിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

