Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ

text_fields
bookmark_border
മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ
cancel
Listen to this Article

ആലുവ: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയെടുത്തയാൾ പിടിയിൽ. കോട്ടയം കാവുകണ്ടം നീലൂർ റോഡിൽ കാരമുള്ളിൽ വീട്ടിൽ ലിജുവിനെയാണ് (53) ആലുവ എസ്.എച്ച്.ഒ എൽ. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ആലുവ ബൈപാസിന് സമീപം സൗത്ത് ഇന്ത്യൻ ബാങ്കിൽ പലപ്രാവശ്യമായി 100 പവനോളം മുക്കുപണ്ടം പണയംവെച്ച് 28 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. ഇടപ്പള്ളിയിൽ നിർമാണത്തൊഴിലാളിയാണ് ഇയാൾ. ജൂൺ 26 മുതലാണ് പല പ്രാവശ്യമായി തട്ടിപ്പ് നടത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Arrested for pawning fake gold
Next Story