അമ്മക്കിളിക്കൂട്: 45ാമത് ഭവനം കൈമാറി
text_fieldsഅൻവർ സാദത്ത് എം.എൽ.എ നടപ്പാക്കുന്ന അമ്മക്കിളിക്കൂട് പദ്ധതിയിലെ 45 ാമത് ഭവനത്തിെൻറ താക്കോൽ സിനിമ താരം മല്ലിക സുകുമാരൻ കൈമാറുന്നു
ആലുവ: ജിഷ ഗോപാലനും മക്കൾക്കും അമ്മക്കിളിക്കൂടിെൻറ 45ാമത് സുരക്ഷിത ഭവനം. അൻവർ സാദത്ത് എം.എൽ.എ നടപ്പാക്കുന്ന അമ്മക്കിളിക്കൂട് പദ്ധതിയിൽ വിധവയും മൂന്ന് കുട്ടികളുടെ മാതാവുമായ ജിഷ ഗോപാലനുവേണ്ടി കീഴ്മാട് പഞ്ചായത്ത് 12 ാം വാർഡ് മലയംകാട്ടിലാണ് വീട് നിർമിച്ചത്. അജ്മൽ ബിസ്മി എൻറർപ്രൈസസാണ് വീട് സ്പോൺസർ ചെയ്തത്. നിർമാണം പൂർത്തിയായ പദ്ധതിയിലെ 45 ാമത് ഭവനത്തിെൻറ താക്കോൽ സിനിമ താരം മല്ലിക സുകുമാരൻ കൈമാറി.
അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. അജ്മൽ ബിസ്മി എൻറർപ്രൈസസ് എം.ഡി വി.എ. അജ്മൽ മുഖ്യാതിഥിയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ പുളിക്കൽ, തോപ്പിൽ അബു, റെനീഫ് അഹമ്മദ് എന്നിവർ സംസാരിച്ചു. വാർഡ് അംഗം നാസി സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് രമേശൻ കാവലൻ നന്ദിയും പറഞ്ഞു.

