Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightവേ​മ്പ​നാ​ട്...

വേ​മ്പ​നാ​ട് കാ​യ​ലി​ലെ 2.4 കി.​മീ​റ്റ​ർ നീ​ന്തി​ക്ക​ട​ന്ന് ആ​ലു​വ​യു​ടെ നീ​ന്ത​ൽ​സം​ഘം

text_fields
bookmark_border
വേ​മ്പ​നാ​ട് കാ​യ​ലി​ലെ 2.4 കി.​മീ​റ്റ​ർ നീ​ന്തി​ക്ക​ട​ന്ന് ആ​ലു​വ​യു​ടെ നീ​ന്ത​ൽ​സം​ഘം
cancel
camera_alt

ആ​ല​പ്പു​ഴ വ​ട​ക്കും​ക​ര

അ​മ്പ​ല​ക്ക​ട​വി​ൽ​നി​ന്ന്

കോ​ട്ട​യം വൈ​ക്കം ബീ​ച്ചി​ലേ​ക്ക് നീ​ന്തി​യ ആ​ലു​വ​

യി​ലെ സ​ജി വാ​ളാ​ശ്ശേ​രി

സ്വി​മ്മി​ങ് ക്ല​ബ് അം​ഗ​ങ്ങ​ൾ

ആ​ലു​വ: ‘മു​ങ്ങി​മ​ര​ണം സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും നീ​ന്ത​ൽ പ​രി​ശീ​ലി​ക്കൂ’ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി വേ​മ്പ​നാ​ട് കാ​യ​ലി​ലെ 2.4 കി.​മീ. നീ​ന്തി​ക്ക​ട​ന്ന് ആ​ലു​വ​യു​ടെ നീ​ന്ത​ൽ സം​ഘം. ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി ആ​ലു​വ മ​ണ​പ്പു​റം ദേ​ശം ക​ട​വി​ൽ സൗ​ജ​ന്യ​മാ​യി നീ​ന്ത​ൽ പ​രി​ശീ​ലി​പ്പി​ക്കു​ന്ന സ​ജി വാ​ള​ശ്ശേ​രി​യും ശി​ഷ്യ​ന്മാ​രാ​യ 184 പേ​രു​മാ​ണ് സാ​ഹ​സ നീ​ന്ത​ൽ ന​ട​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴു​മ​ണി​ക്ക് ആ​ല​പ്പു​ഴ വ​ട​ക്കും​ക​ര അ​മ്പ​ല​ക്ക​ട​വി​ൽ നി​ന്നും കോ​ട്ട​യം വൈ​ക്കം ബീ​ച്ചി​ലേ​ക്കാ​യി​രു​ന്നു നീ​ന്ത​ൽ. ആ​റു മു​ത​ൽ 70 വ​യ​സ്സ്​​ വ​രെ​യു​ള്ള അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട സം​ഘ​ത്തി​ൽ 90ഓ​ളം സ്കൂ​ൾ കു​ട്ടി​ക​ളും 50ഓ​ളം വ​നി​ത​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

ചെ​ങ്ങ​മ്മ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജെ​ർ​ലി ക​പ്രാ​ശ്ശേ​രി​യു​ടെ​യും വാ​ർ​ഡ് അം​ഗം ഹ​രി​ക്കു​ട്ട​ന്റെ​യും സാ​ന്നി​ധ്യ​ത്തി​ൽ അ​രൂ​ർ എം.​എ​ൽ.​എ ദ​ലീ​മ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. 7.45ന് ​ആ​രം​ഭി​ച്ച നീ​ന്ത​ൽ 9.45ന് ​വൈ​ക്കം ബീ​ച്ചി​ൽ അ​വ​സാ​നി​ച്ചു. നീ​ന്തി​യെ​ത്തി​യ​വ​രെ വൈ​ക്കം മു​നി​സി​പ്പ​ൽ ചേ​യ​ർ​മാ​ൻ അ​ബ്ദു​ൽ സ​ലാം റാ​വു​ത്ത​ർ, വൈ​സ് ചെ​യ​ർ​മാ​ൻ സൗ​ദാ​മി​നി അ​ഭി​ലാ​ഷ് വാ​ർ​ഡ് കൗ​ൺ​സി​ല​ർ റെ​ജി പ്ര​ദീ​പ്, കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ ആ​ൽ​ബ​ർ​ട്ട് അ​മ്പ​ല​ത്തി​ങ്ക​ൽ, ഇ​ട​പ്പി​ള്ളി കൗ​ൺ​സി​ല​ർ അ​ബ്ദു​ൽ ല​ത്തീ​ഫ്, വൈ​ക്കം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ പ്ര​താ​പ് കു​മാ​ർ, വൈ​ക്കം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് പി.​ഡി. ഉ​ണ്ണി, ലൈ​വ് ആ​ർ​ട്ടി​സ്റ്റ് റ​ഹീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.

ഇ​തു​വ​രെ സ​ജി വാ​ള​ശ്ശേ​രി​ൽ 15,000ത്തി​ല​ധി​കം ആ​ളു​ക​ളെ നീ​ന്ത​ൽ പ​രി​ശീ​ലി​പ്പി​ച്ചു ക​ഴി​ഞ്ഞു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 94464 21279.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:clubvembanad lakeswimming
News Summary - Aluva's swimming club completes 2.4 km stretch of Vembanad Lake
Next Story