Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightസൈബർ ലോകം ഏറ്റെടുത്ത...

സൈബർ ലോകം ഏറ്റെടുത്ത ഫോട്ടോക്ക്​ പിന്നിൽ ആലുവ ഈസ്​റ്റ്​ പൊലീസ്

text_fields
bookmark_border
Dog saluting police-viral photo
cancel
camera_alt

സൈ​ബ​ർ ലോ​ക​ത്ത് വൈ​റ​ലാ​യി മാ​റി​യ കേ​ര​ള പൊ​ലീ​സി​​െൻറ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക്‌ പേ​ജി​ലെ ചിത്രം

ആ​ലു​വ: സൈ​ബ​ർ ലോ​കം ഏ​റ്റെ​ടു​ത്ത കേ​ര​ള പൊ​ലീ​സി​െൻറ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലെ ഫോ​ട്ടോ​ക്ക്​ പി​ന്നി​ൽ ആ​ലു​വ ഈ​സ്​​റ്റ്​ പൊ​ലീ​സ്. ജീ​പ്പി​ലി​രി​ക്കു​ന്ന പൊ​ലീ​സ്ഡ്രൈ​വ​ർ​ക്ക് ന​ടു​റോ​ഡി​ൽ നി​ന്ന്​ തെ​രു​വു​നാ​യ്​ 'സ​ല്യൂ​ട്ട്' കൊ​ടു​ക്കു​ന്ന ചി​ത്ര​മാ​ണ് ത​രം​ഗ​മാ​യ​ത്. ചി​ത്രം വ​ള​രെ വേ​ഗ​ത്തി​ലാ​ണ് പ്ര​ച​രി​ച്ച​ത്.

അ​തു​പോ​ലെ​ത​ന്നെ വേ​ഗ​ത്തി​ൽ അ​ടി​ക്കു​റി​പ്പു​ക​ളും എ​ത്തി​ത്തു​ട​ങ്ങി. ഇ​പ്പോ​ഴും സൈ​ബ​റി​ട​ങ്ങ​ളി​ൽ ചി​ത്രം പ്ര​ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ​ലു​വ-​പ​റ​വൂ​ർ റോ​ഡി​ൽ യു.​സി കോ​ള​ജി​ന് സ​മീ​പ​ത്തു​നി​ന്ന്​ ആ​ലു​വ സ്​​റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​ര​ൻ വി.​ജി. ദീ​പേ​ഷാ​ണ് ചി​ത്രം പ​ക​ർ​ത്തി​യ​ത്.

റോ​ഡി​ന് ന​ടു​വി​ൽ തെ​രു​വു​നാ​യെ ക​ണ്ട് പൊ​ലീ​സ്ജീ​പ്പ് നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ നാ​യ്​ ര​ണ്ട് കാ​ലി​ൽ നി​ന്ന് പൊ​ലീ​സ് ഡ്രൈ​വ​റെ നോ​ക്കി. ഇ​തി​ൽ കൗ​തു​കം തോ​ന്നി​യ ദീ​പേ​ഷ് ഉ​ട​ൻ ജീ​പ്പി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രം പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു. പൊ​ലീ​സി​െൻറ വാ​ട്സ്​​ആ​പ്പ്​ ഗ്രൂ​പ്പി​ലാ​ണ് ചി​ത്രം ആ​ദ്യം പോ​സ്​​റ്റ്​ ചെ​യ്ത​ത്.

ഇ​തോ​ടെ ഈ ​ചി​ത്രം ഏ​റ്റെ​ടു​ത്ത സം​സ്ഥാ​ന പൊ​ലീ​സ് സ​മൂ​ഹ മാ​ധ്യ​മം ടീം ​ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ൽ ചി​ത്രം പോ​സ്​​റ്റ്​ ചെ​യ്തു, അ​ടി​ക്കു​റി​പ്പ് ത​യാ​റാ​ക്കൂ, സ​മ്മാ​നം നേ​ടു എ​ന്ന ത​ല​ക്കെ​ട്ടോ​ടെ. പ​ല ക​മ​ൻ​റു​ക​ളും ഏ​റെ ശ്ര​ദ്ധ നേ​ടി. 31,000 ക​മ​ൻ​റും 2100ല​ധി​കം ഷെ​യ​റു​ക​ളും ചി​ത്ര​ത്തി​ന് ല​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Viral PhotoAluva East policedog salute
News Summary - Aluva East police behind this viral photo in the cyber world
Next Story