Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightക​ര​ൾ രോ​ഗം ബാ​ധി​ച്ച...

ക​ര​ൾ രോ​ഗം ബാ​ധി​ച്ച ഗൃ​ഹ​നാ​ഥ​ൻ ദു​രി​ത​ത്തി​ൽ

text_fields
bookmark_border
mahedhran
cancel
camera_alt

മ​ഹേ​ന്ദ്ര​ൻ

ആ​ലു​വ: ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് കു​ടും​ബ​നാ​ഥ​ൻ ദു​രി​ത​ത്തി​ൽ. കു​ന്ന​ത്തേ​രി ന​ല്ലേ​പ്പി​ള്ളി വീ​ട്ടി​ൽ എ​ൻ.​എ​സ്. മ​ഹേ​ന്ദ്ര​നാ​ണ് ര​ണ്ട് വ​ർ​ഷ​മാ​യി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന​ത്.

ഭാ​ര്യ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളും അ​മ്മ​യും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്റെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു ടൈ​ൽ​സ് തൊ​ഴി​ലാ​ളി​യാ​യ മ​ഹേ​ന്ദ്ര​ൻ. 2018ൽ ​പ്ര​ള​യാ​ന​ന്ത​രം ആ​ലു​വ ടൗ​ണി​ൽ ഭാ​ര്യ സം​ഗീ​ത ന​ട​ത്തി​യി​രു​ന്ന ബ്യൂ​ട്ടി പാ​ർ​ല​ർ വെ​ള്ളം ക​യ​റി ന​ശി​ച്ച​തി​നെ തു​ട​ർ​ന്ന് ല​ക്ഷ​ങ്ങ​ളു​ടെ ക​ട​ക്കെ​ണി​യി​ലാ​യി.

വീ​ടി​ന്റെ ആ​ധാ​രം ആ​ലു​വ സെ​ൻ​ട്ര​ൽ ബാ​ങ്കി​ൽ പ​ണ​യ​ത്തി​ലാ​ണ്. കു​ടി​ശ്ശി​ക​യെ തു​ട​ർ​ന്ന് സ്ഥ​ലം ജ​പ്തി ഭീ​ഷ​ണി​യി​ലാ​ണ്. ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സ​ഹാ​യ​ത്താ​ലാ​ണ് ജീ​വി​തം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത്.

ക​ര​ൾ മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക്​ 50 ല​ക്ഷം രൂ​പ വേ​ണ്ടി​വ​രും. അ​ൻ​വ​ർ സാ​ദ​ത്ത് എം.​എ​ൽ.​എ, ചൂ​ർ​ണി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് രാ​ജി സ​ന്തോ​ഷ് എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​കെ. ശി​വാ​ന​ന്ദ​ൻ ചെ​യ​ർ​മാ​നാ​യും പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ദി​ലീ​ഷ് ക​ൺ​വീ​ന​റു​മാ​യി 51 അം​ഗ ചി​കി​ത്സ സ​ഹാ​യ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു.

ഐ.​ഡി.​ബി.​ഐ ബാ​ങ്കി​ന്റെ ഇ​ട​പ്പ​ള്ളി ബ്രാ​ഞ്ചി​ൽ ചി​കി​ത്സ സ​ഹാ​യ സ​മി​തി​യു​ടെ​യും മ​ഹേ​ന്ദ്ര​ന്റെ ഭാ​ര്യ സം​ഗീ​ത​യു​ടെ​യും പേ​രി​ൽ ജോ​യ​ന്റ് അ​ക്കൗ​ണ്ടും തു​റ​ന്നി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 1058104000150347. ഐ.​എ​ഫ്.​എ​സ്.​സി കോ​ഡ്: IBKL0001058.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liver diseasemedical helphelp news
News Summary - Affected by liver disease The head of the household is in distress
Next Story