Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തനിയെ നീങ്ങിയ സ്കൂൾ ബസ് ബ്രേക്ക് ചവിട്ടി നിർത്തി 10 വയസ്സുകാരൻ

text_fields
bookmark_border
adithyan
cancel
camera_alt

ആദിത്യൻ

ശ്രീമൂലനഗരം: തനിയെ നീങ്ങിയ സ്കൂൾ ബസ് ബ്രേക്ക് ചവിട്ടി നിർത്തി 10 വയസ്സുകാരൻ ആദിത്യൻ. ആദിത്യന്‍റെ അവസരോചിത ഇടപെടൽ മൂലം വൻ അപകടമാണ് ഒഴിവായത്. അകവൂർ സ്കൂളിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം.

സ്കൂൾ വിട്ട് കുട്ടികൾ വീട്ടിൽ പോകാൻ ബസിൽ കയറിയിരിക്കുകയായിരുന്നു. ചെറിയ ഇറക്കമുള്ള ഭാഗത്താണ് ബസ് പാർക്ക് ചെയ്തിരുന്നത്. ഡ്രൈവർ ചായ കുടിക്കാൻ അടുത്ത കടയിൽ പോയിരിക്കുകയായിരുന്നു. ഇതിനിടെ, ബസ് നീങ്ങിത്തുടങ്ങി. ബസിലെ കുട്ടികൾ കരച്ചിലും ബഹളവുമായി. ഗ്രൗണ്ടിൽ കിടന്ന ബസ് തനിയെ നീങ്ങുന്നത് കണ്ട് ആദിത്യൻ ഓടിക്കയറി ബ്രേക്ക് ചെയ്ത് വാഹനം നിർത്തുകയായിരുന്നു.

ഇരുപത്തഞ്ചോളം വിദ്യാർഥികളാണ് ബസിൽ ഉണ്ടായിരുന്നത്. ശ്രീമൂലനഗരം പഞ്ചായത്തിലെ ശ്രീഭൂതപുരം വാരിശ്ശേരി വീട്ടിൽ രാജേഷിന്‍റെ മകനാണ് ആദിത്യൻ. അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Adityan's courage saved the school bus accident
Next Story