Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightവൃക്കകൾ തകരാറിലായ...

വൃക്കകൾ തകരാറിലായ ഗൃഹനാഥൻ കനിവ്​ തേടുന്നു

text_fields
bookmark_border
shamsudeen
cancel
camera_alt

ഷം​സുദ്ധീൻ




ചെ​ങ്ങ​മ​നാ​ട്: വൃ​ക്ക​രോ​ഗം ബാ​ധി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ ഗൃ​ഹ​നാ​ഥ​ൻ ഉ​ദാ​ര​മ​തി​ക​ളു​ടെ ക​നി​വ് തേ​ടു​ന്നു. ചെ​ങ്ങ​മ​നാ​ട് പു​തു​വാ​ശ്ശേ​രി പു​ത്ത​ൻ​പ​റ​മ്പി​ൽ ഷം​സു​ദ്ദീ​െൻറ (58) ചി​കി​ത്സ​ക്ക്​ തു​ക ക​ണ്ടെ​ത്താ​ൻ ജ​ന​കീ​യ സ​മി​തി​ക്ക് രൂ​പം​ന​ൽ​കി. ഓ​ട്ടോ ഓ​ടി​ച്ച് കു​ടും​ബം പോ​റ്റി​യി​രു​ന്ന ഷം​സു​വി​ന്​ ഭാ​ര്യ​യും മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​മു​ണ്ട്. സ്വ​ന്ത​മാ​യി ഭൂ​മി​യോ വീ​ടോ ഇ​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക​വീ​ടു​ക​ളി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

അ​തി​നി​ടെ​യാ​ണ് വൃ​ക്ക​രോ​ഗം ബാ​ധി​ച്ച​ത്. ഓ​ട്ടോ വി​റ്റും സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം​കൊ​ണ്ടും ചി​കി​ത്സ ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് രോ​ഗം മൂ​ർ​ച്ഛി​ച്ച​ത്. ര​ണ്ട് വൃ​ക്ക​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​വു​ക​യാ​ണ്. ഒ​രു വൃ​ക്ക​യി​ലെ ക​ല്ലും പ​ഴു​പ്പും അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം​ചെ​യ്തി​ല്ലെ​ങ്കി​ൽ ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യാ​കു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. അ​ടി​യ​ന്ത​ര വി​ദ​ഗ്ധ ശ​സ്ത്ര​ക്രി​യ​ക്കും തു​ട​ർ​ചി​കി​ത്സ​ക്കു​മാ​യി നാ​ലു​ല​ക്ഷ​ത്തി​ല​ധി​കം വേ​ണ്ടി​വ​രും.

ഇ​തി​നാ​യി തു​ക ക​ണ്ടെ​ത്താ​ൻ അ​ൻ​വ​ർ സാ​ദ​ത്ത് എം.​എ​ൽ.​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സെ​ബ മു​ഹ​മ്മ​ദ​ലി, സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ൻ​റ്​ പി.​ജെ. അ​നി​ൽ തു​ട​ങ്ങി​യ​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി ജ​ന​കീ​യ സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. വാ​ർ​ഡ്​ അം​ഗം ഇ.​ഡി. ഉ​ണ്ണി​കൃ​ഷ്ണ​ൻ ചെ​യ​ർ​മാ​നും ഷാ​ജി മ​ല്ലി​ശ്ശേ​രി ക​ൺ​വീ​ന​റും സു​മ​യ്യ ഷം​സു​ദ്ദീ​ൻ ട്ര​ഷ​റ​റു​മാ​ണ്. 'ഷം​സു പു​ത്ത​ൻ​പ​റ​മ്പി​ൽ ചി​കി​ത്സ സ​ഹാ​യ​സ​മി​തി' പേ​രി​ൽ യൂ​നി​യ​ൻ ബാ​ങ്ക്, അ​ത്താ​ണി ബ്രാ​ഞ്ചി​ൽ 338202010030021 ന​മ്പ​റി​ൽ എ​സ്.​ബി ജോ​യ​ൻ​റ്​ അ​ക്കൗ​ണ്ടും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഐ.​എ​ഫ്.​എ​സ്.​സി: UBIN 0533823. ഫോ​ൺ: 9895415988, 9142743322.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical helpKidney disease
News Summary - A middle-aged man with kidney problems seeks mercy
Next Story