അശോകപുരത്ത് ഹോട്ടൽ കത്തിനശിച്ചു
text_fieldsആലുവ - മൂന്നാർ റോഡിൽ അശോകപുരത്തെ ‘കല്യാണപ്പന്തൽ’ ഹോട്ടലിന് തീപിടിച്ചപ്പോൾ
ആലുവ: മൂന്നാർ റോഡിൽ അശോകപുരത്തെ കല്യാണപ്പന്തൽ (കൊച്ചിൻ ബേക്ക്) ഹോട്ടൽ പട്ടാപ്പകൽ കത്തിനശിച്ചു. വ്യാഴാഴ്ച രാവിലെ 11നാണ് സംഭവം. ഗ്യാസ് സിലിണ്ടറിൽനിന്നാണ് തീ പടർന്നത്. സീലിങ് പനയോലകൾകൊണ്ട് മറച്ചിരുന്നതിനാൽ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു.
ഈസമയം ഹോട്ടലിൽ ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. അവർ ഉടൻ പുറത്തേക്കിറങ്ങി തീയണക്കാൻ ശ്രമിച്ചു. ആലുവ അഗ്നിരക്ഷ സേനയുടെ മൂന്ന് യൂനിറ്റ് വാഹനങ്ങളെത്തിയാണ് തീയണച്ചത്. അശോകപുരം തേറുള്ളി വീട്ടിൽ ടി.എക്സ്. മാർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

