Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡി.ഐ.ജിയുടെ വാഹനം തടഞ്ഞതിന് കേസെടുത്തു

text_fields
bookmark_border
ഡി.ഐ.ജിയുടെ വാഹനം തടഞ്ഞതിന്  കേസെടുത്തു
cancel

ആലുവ: മോഫിയ പർവീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സമരത്തിനിടെ ഡി.ഐ.ജിയുടെ വാഹനം തടഞ്ഞ് കേടുപാടുവരുത്തിയതിന് പൊലീസ് കേസെടുത്തു. ആരോപണ വിധേയനായ സി.ഐയെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് നടത്തിയ കുത്തിയിരിപ്പ് സമരത്തിനിടെയാണ് ഇവിടെയെത്തിയ ഡി.ഐ.ജിയുടെ വാഹനം തടഞ്ഞത്. വാഹനം തടഞ്ഞതിനും കേടുപാടുവരുത്തിയതിനുമായി കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് കേസെടുത്തത്. കുത്തിയിരിപ്പ് സമരവുമായി ബന്ധപ്പെട്ട് ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A case has been registered against him for blocking and damaging the DIG's vehicle
Next Story