പായൽ നിറഞ്ഞ് ഫോർട്ട്കൊച്ചി കടൽത്തീരം
text_fieldsപായൽ നിറഞ്ഞ കടൽത്തീരം
ഫോർട്ട്കൊച്ചി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നാമധേയത്തിലുള്ള ഫോർട്ട്കൊച്ചി കടൽത്തീരം പായലുകൾകൊണ്ട് നിറയുന്നു. ഒഴുകിവരുന്ന പായലുകൾ തിരകൾ അടിച്ച് കരയിൽ കയറ്റുകയും ഇവ തീരത്ത് കിടന്ന് ചീയുകയുമാണ്. കടപ്പുറം കാണാനെത്തുന്ന സഞ്ചാരികൾക്കാകട്ടെ ഇത് മനം മടുപ്പിക്കുന്ന കാഴ്ചയായി മാറുകയാണ്. പായൽ മാലിന്യം നീക്കുന്നതിനുള്ള നടപടി ഇല്ലാത്തത് മൂലം തീരം നിറയുകയുമാണ്. ഇതാകട്ടെ ഇഴജന്തുക്കൾക്ക് താവളം തീർക്കുകയാണ്.
നേരത്തേ പായൽ നീക്കുന്നതിന് മണ്ണുമാന്തിയന്ത്രം ഏർപ്പെടുത്തുമായിരുന്നു. എന്നാൽ, ഇക്കുറി അതിനുള്ള നടപടിയായിട്ടില്ല. ടൂറിസ്റ്റ് സീസൺ ആരംഭിച്ചതോടെ വിദേശികൾ അടക്കമുള്ള സഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടുണ്ട്. കടൽത്തീരം ശുചീകരിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്ന് ടൂറിസ്റ്റ് ഗൈഡുകളും നാട്ടുകാരും ആവശ്യപ്പെടുന്നത്.

