Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAlangadchevron_rightകൊച്ചി കാൻസർ സെന്റർ...

കൊച്ചി കാൻസർ സെന്റർ ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

text_fields
bookmark_border
കൊച്ചി കാൻസർ സെന്റർ ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
cancel
camera_alt

മു​ഖ്യ​മ​ന്ത്രി ഇ​ന്ന്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന കൊ​ച്ചി കാ​ൻ​സ​ർ റി​സ​ർ​ച്​ സെ​ന്‍റ​ർ

ആ​ല​ങ്ങാ​ട്: കൊ​ച്ചി കാ​ൻ​സ​ർ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്റ​ർ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മ​ന്ത്രി വീ​ണ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കി​ഫ്ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ 466 കോ​ടി രൂ​പ മു​ട​ക്കി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ള​ട​ക്കം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. മ​ധ്യ​കേ​ര​ള​ത്തി​ലെ അ​ർ​ബു​ദ രോ​ഗ​ബാ​ധി​ത​രു​ടെ ആ​ശ്ര​യ കേ​ന്ദ്ര​മാ​യി ഇ​ത് മാ​റും. ജീ​വ​ന​ക്കാ​രു​ടെ കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്.

2014 ആ​ഗ​സ്റ്റ് 19ന് ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ത​റ​ക്ക​ല്ലി​ട്ടെ​ങ്കി​ലും നി​ർ​മാ​ണം തു​ട​ങ്ങാ​നാ​യി​രു​ന്നി​ല്ല. 2016ൽ ​എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ വ​ന്ന ശേ​ഷ​മാ​ണ് നി​ർ​മാ​ണം തു​ട​ങ്ങാ​നാ​യ​ത്. ചി​ല നി​യ​മ ത​ട​സ്സ​ങ്ങ​ൾ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ൻ വൈ​കി​യ​തി​ന് കാ​ര​ണ​മാ​യി. ക​ള​മ​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലെ ര​ണ്ട് ന​ഗ​ര​സ​ഭ​ക​ളി​ലും നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​aലും ആ​രോ​ഗ്യ​രം​ഗ​ത്ത് വ​ലി​യ മാ​റ്റം അ​ഞ്ച് വ​ർ​ഷ​ത്തി​നി​ട​യി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കെ​ട്ടി​ട​ത്തി​ന് 63 ല​ക്ഷം ച​തു​ശ്ര അ​ടി

ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​മ്പ​സി​ലെ 12.63 ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് 63 ല​ക്ഷം ച​തു​ശ്ര അ​ടി വി​സ്തീ​ര്‍ണ​മു​ള്ള ഒ​മ്പ​ത് നി​ല കെ​ട്ടി​ട​മാ​ണ് കാ​ന്‍സ​ര്‍ സെ​ന്റ​റി​നാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 16 ലി​ഫ്റ്റു​ക​ള്‍, അ​ത്യാ​ധു​നി​ക ഓ​പ​റേ​ഷ​ന്‍ തി​യ​റ്റ​റു​ക​ള്‍, 550 കാ​റു​ക​ള്‍ക്ക് പാ​ര്‍ക്കി​ങ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​ങ്കീ​ര്‍ണ ശ​സ്ത്ര​ക്രി​യ​ക​ള്‍ക്കാ​യി സ​ജ്ജീ​ക​രി​ച്ച 12 ഓ​പ​റേ​ഷ​ന്‍ തി​യ​റ്റ​റു​ക​ളു​ണ്ട്. ഇ​തി​ല്‍ ഒ​ന്ന് ഭാ​വി​യി​ലെ സാ​ധ്യ​ത​ക​ള്‍ മു​ന്‍കൂ​ട്ടി ക​ണ്ട് റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്.

മ​റ്റ് കാ​ന്‍സ​ര്‍ സെ​ന്റ​റു​ക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഗ​വേ​ഷ​ണ​ത്തി​ന് കൊ​ച്ചി​ന്‍ കാ​ന്‍സ​ര്‍ റി​സ​ര്‍ച്ച് സെ​ന്റ​റി​ല്‍ വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ന​ല്‍കു​ന്ന​ത്. ഗ​വേ​ഷ​ണ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി മാ​ത്ര​മാ​യി 10,000 ച​തു​ര​ശ്ര അ​ടി സ്ഥ​ല​മു​ണ്ട്.

ഒ​രു​ങ്ങി​യ​ത് ഗ്രീ​ൻ ബി​ൽ​ഡി​ങ്

സ്‌​കാ​നി​ങ്, എ​ക്‌​സ​റേ, റേ​ഡി​യേ​ഷ​ന്‍ തു​ട​ങ്ങി​യ​വ​യ്ക്ക് ഏ​റ്റ​വും അ​ത്യാ​ധു​നി​ക​മാ​യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ.​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​വും പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ല്‍ എ​ഡ്ജ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് കി​ട്ടു​ന്ന ആ​ദ്യ​ത്തെ ആ​ശു​പ​ത്രി കെ​ട്ടി​ട​മാ​ണ് ഇ​ത്. ഇ​പ്പോ​ള്‍ ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി പൂ​ര്‍ണ​മാ​യും സോ​ളാ​ര്‍ സം​വി​ധാ​ന​ത്തി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കെ​ട്ടി​ടം 25 ശ​ത​മാ​നം കാ​ര്‍ബ​ണ്‍ലെ​സ് ആ​ണ്. 2050ല്‍ ​കേ​ര​ളം പൂ​ര്‍ണ​മാ​യും കാ​ര്‍ബ​ണ്‍ ന്യൂ​ട്ര​ല്‍ ആ​വു​ക എ​ന്ന​താ​ണ് സ​ര്‍ക്കാ​രി​ന്റെ കാ​ഴ്ച​പ്പാ​ട്. അ​തി​നു കൂ​ടി സ​ഹാ​യ​ക​മാ​കു​ന്ന ഒ​രു ഗ്രീ​ന്‍ ബി​ല്‍ഡി​ങ് ആ​ണ് കൊ​ച്ചി​ന്‍ കാ​ന്‍സ​ര്‍ റി​സ​ര്‍ച്ച് സെ​ന്റ​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministerKochi Cancer Centerdedicated
News Summary - Kochi Cancer Center to be dedicated to the nation by the Chief Minister today
Next Story