Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടാറ്റ ഒായിൽ...

ടാറ്റ ഒായിൽ കമ്പനിയു​െട സ്ഥലം ഏറ്റെടുക്കൽ​: തൽസ്ഥിതി തുടരാൻ ഹൈകോടതി

text_fields
bookmark_border
ടാറ്റ ഒായിൽ കമ്പനിയു​െട സ്ഥലം ഏറ്റെടുക്കൽ​:  തൽസ്ഥിതി തുടരാൻ ഹൈകോടതി
cancel

കൊച്ചി: എറണാകുളം പച്ചാളത്ത് ടാറ്റ ഒായിൽ കമ്പനിക്ക് നൽകിയ സ്ഥലം ഹിന്ദുസ്ഥാൻ യൂനിലിവർ കമ്പനിയിൽനിന്ന്​ തിരിച്ചെടുക്കണമെന്ന താലൂക്ക്​ ലാൻഡ്​ ബോർഡ്​ ഉത്തരവി​െനതിരായ ഹരജിയിൽ തൽസ്ഥിതി തുടരാൻ ഹൈകോടതി ഉത്തരവ്​. കമ്പനി പ്രവർത്തനത്തിന്​ അനിവാര്യമെന്ന്​ വിലയിരുത്തി നേര​േത്ത കമ്പനിക്ക്​ വിട്ടുനൽകിയ 47 ഏക്കർ തിരിച്ചുപിടിക്കാനുള്ള ഉത്തരവിനെതിരായ ഹരജിയിലാണ്​ ഈ മാസം 22 വ​െ​ര തൽസ്ഥിതി തുടരാൻ ജസ്​റ്റിസ്​ ടി.വി. അനിൽകുമാറി​െൻറ ഇടക്കാല ഉത്തരവ്​. ഭൂമി ഏറ്റെടുത്ത്​ റവന്യൂ അധികൃതർ ബോർഡുകൾ സ്ഥാപിക്കുകയും മഹസ്സർ തയാറാക്കുകയും ചെയ്​ത അവസ്ഥയാണ്​ ഭൂമിയുമായി ബന്ധപ്പെട്ട്​ നിലവിലുള്ളത്​.

ഏ​െറ നാളത്തെ നടപടികൾക്കൊടുവിൽ 2020 സെപ്​റ്റംബറിലാണ്​ മിച്ചഭൂമിയെന്ന നിലയിൽ ഹിന്ദുസ്ഥാൻ യൂനിലിവറി​െൻറ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കാൻ ലാൻഡ്​ ബോർഡി​െൻറ ഉത്തരവുണ്ടായത്​. ഓയിൽ കമ്പനിയു​െട പ്രവർത്തനത്തിന്​ അനുവദിച്ച ഇൗ ഭൂമി ഫ്ലാറ്റ്​ നിർമിച്ച്​ വിൽക്കുന്നതായും മറ്റും വിലയിരുത്തിയാണ്​ നടപടി. ഇത്​ ചോദ്യം ചെയ്​ത്​ ഹരജിയുമായി ഹിന്ദുസ്ഥാൻ യൂനിലിവർ കോടതിയെ സമീപിച്ചത്​ കഴിഞ്ഞ 12​നാണ്​. ഇതി​െൻറ തൊട്ടുതലേന്നാണ്​ സർക്കാർ ഭൂമിയെന്ന്​ വ്യക്തമാക്കി ബോർഡ്​ സ്ഥാപിച്ചത്​.

ഉത്തരവി​െൻറ പേരിൽ നിർബന്ധിത നടപടികൾ പാടില്ലെന്ന്​ 12ന്​ ഹൈകോടതി ഉത്തരവിട്ടു. ഹരജി വീണ്ടും 15ന്​ പരിഗണിക്കവേ ഭൂമി 11ന്​ ഏറ്റെടുത്തതായി അഡീഷനൽ അഡ്വക്കറ്റ്​ ജനറൽ അറിയിച്ചു​. ഇതുസംബന്ധിച്ച മഹസ്സറും ഹാജരാക്കി. മൂന്നാം കക്ഷിയുടെ കൈവശമാണ്​ ഒരുഭാഗമെന്ന്​ ഹരജിക്കാർ ചൂണ്ടിക്കാട്ടി. മഹസ്സർ സംബന്ധിച്ചും ആ​ക്ഷേപമുന്നയിച്ചു. രേഖകൾ ലഭ്യമായാൽ ഹരജി ഉടൻ തീർപ്പാക്കണമെന്ന ആവശ്യം റവന്യൂ സ്​പെഷൽ ഗവ. പ്ലീഡർ ഉന്നയിച്ചു​. ഭൂമിയുടെ വിൽപനയടക്കം നടപടികൾ തടയാനും ആവശ്യപ്പെട്ടു. ഒരാഴ്​ചക്കകം രേഖകൾ നൽകാമെന്ന്​ ലാൻഡ്​ ബോർഡും അറിയിച്ചു. തുടർന്നാണ്​ തൽസ്ഥിതി തുടരാനും രേഖകൾ ലഭിച്ചാൽ കേസ്​ വീണ്ടും പരിഗണിക്കാനും ഉത്തരവിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tata Oil Company
News Summary - Acquisition of Tata Oil Company Land: High Court to maintain status quo
Next Story