അപകടങ്ങൾ പതിവ്; ദുരിതമായി കണ്ടെയ്നർ ലോറികളുടെ അനധികൃത പാർക്കിങ്
text_fieldsഎടയാർ-പാനായിക്കുളം റോഡിൽ ഇരുവശവും അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന ലോറികൾ
കടുങ്ങല്ലൂർ: റോഡിനിരുവശവും കണ്ടെയ്നർ ലോറികൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് ദുരിതമാകുന്നു. എടയാർ-പാനയികുളം റോഡിലാണ് അനധികൃത പാർക്കിങ്. റിലയൻസ് ഗോഡൗൺ പരിസരത്താണ് കൂടുതൽ വാഹനങ്ങൾ നിർത്തിയിടുന്നത്. രാത്രി എതിരെ വരുന്ന വാഹനം പോലും കാണാൻ പറ്റാത്ത രീതിയിലാണ് പാർക്കിങ്. ഇതുമൂലം ഇവിടെ അപകടങ്ങൾ പതിവാണ്.
ഗതാഗത കുരുക്കിനും ലോറികൾ ഇടയാക്കുന്നുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കാൻ പൊലീസ് അടക്കമുള്ളവർക്ക് പരാതി നൽകിയെങ്കിലും ഫലമില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അനധികൃത പാർക്കിങ്ങിനെതിരെ പുതിയ പഞ്ചായത്ത് ഭരണ സമിതിയും സ്ഥലത്തെ വാർഡ് അംഗവും ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

