റോഡിൽ ഓയിൽ വീണ് അപകടം
text_fieldsകാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് ജങ്ഷനിൽ ഭാര വാഹനത്തിൽ നിന്ന് ചോർന്ന ഓയിൽ
അഗ്നിരക്ഷാസേന വൃത്തിയാക്കുന്നു
കാക്കനാട്: റോഡിൽ ഓയിൽ പരന്നതിനെ തുടർന്ന് വാഹനങ്ങൾ അപകടത്തിൽ പെട്ടു. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് ജങ്ഷനിൽ ചൊവ്വാഴ്ച രാത്രി 7.45ഓടെയാണ് സംഭവം. എൻ.ജി.ഒ ക്വാർട്ടേഴ്സ് ജങ്ഷനിലെ എറണാകുളം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു ഇതുവഴി പോയ ഭാരവാഹനത്തിൽനിന്ന് ഓയിൽ ചോർന്നത്. 25 മീറ്ററോളം ഭാഗത്തായിരുന്നു ഓയിൽ തളംകെട്ടി കിടന്നത്. പിന്നീട് ഇതുവഴി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത യുവാവാണ് അപകടത്തിൽപ്പെട്ടത്. വാഹനം തെന്നി വീഴുകയായിരുന്നു. പിറകെവന്ന ഇരുചക്ര വാഹനങ്ങളും തെന്നിയെങ്കിലും മറിഞ്ഞു വീഴാത്തതിനാൽ അപകടം ഒഴിവായി. ഇതോടെ നാട്ടുകാർ വാഹനങ്ങൾ വഴി തിരിച്ചു വിടുകയും അഗ്നി രക്ഷാസേനയെ വിവരം അറിയിക്കുകയും ചെയ്തു
തൃക്കാക്കര അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ പോൾ ഷാജിയുടെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങൾ 20 മിനിറ്റോളം എടുത്ത് റോഡ് കഴുകി വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

