ചേരാനല്ലൂർ സിഗ്നൽ അപകടം; ഭീതിപ്പെടുത്തും കാഴ്ച
text_fieldsചേരാനല്ലൂർ സിഗ്നൽ ജങ്ഷനിൽ മിനി കെണ്ടയ്നർ ലോറി വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം
കൊച്ചി: ചേരാനല്ലൂർ സിഗ്നൽ ജങ്ഷനിൽ മിനി കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ആറു വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയ ദൃശ്യം ഭീതിപ്പെടുത്തും വിധം. സമീപത്തെ സ്ഥാപനത്തിലെ സി.സി ടി.വിയിൽ അപകടത്തിെൻറ വിഡിയോ പതിഞ്ഞിട്ടുണ്ട്. അമിത വേഗത്തിൽ വന്ന മിനി ലോറി റോഡിൽ കുറുകെ വന്ന ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിക്കുന്നത് ദൃശ്യത്തിൽ കാണാം. സ്ഥലത്ത് ഗതാഗതം നിയന്ത്രിച്ച പൊലീസുകാരും മറ്റ് യാത്രക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടത്തിനിടയാക്കിയ മിനി കണ്ടെയ്നർ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കുന്നു
ബൈക്ക് തെറിച്ചുപോയതോടെ യാത്രികനെയും കൊണ്ട് സിഗ്നൽ പോസ്റ്റിലേക്ക് ഇടിച്ചുകയറിയ േലാറി അതിനിടെയിൽ രണ്ട് കാറിെൻറയും പിന്നിൽ വന്ന മൂന്ന് സ്കൂട്ടറിെൻറയും കൂട്ടയിടിക്ക് കാരണമായി.മരിച്ച നോർത്ത് പറവൂർ കെടാമംഗലം കിഴക്കേവെള്ളച്ചാലിൽ അമൽ സഞ്ചരിച്ച ബൈക്കും എറണാകുളം സ്വദേശി തോമസ് ജോൺ ഡിസിൽവ സഞ്ചരിച്ച സ്കൂട്ടറും പാടെ തകർന്നു.
വടക്കൻ പറവൂർ സ്വദേശികൾ സഞ്ചരിച്ച സൈലോ കാർ, മറ്റൊരു കാർ എന്നിവയുടെ മുൻഭാഗം തകർന്നു. ലോറി സിഗ്നൽ പോസ്റ്റിൽ ഇടിച്ചുമറിഞ്ഞു. മുൻഭാഗത്തെ കാബിൻ വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്. മറിഞ്ഞ ലോറിക്ക് അടിയിൽ അകപ്പെട്ട നിലയിലായിരുന്നു മരിച്ച യുവാവ്.
ലോറി ഉയർത്തിയ ശേഷമാണ് ഇദ്ദേഹത്തെ പുറത്തെടുക്കാനായത്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുേമ്പാൾ യുവാവ് മരിച്ച നിലയിലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ലോറിയും തകർന്ന സിഗ്നൽ പോസ്റ്റും ക്രെയിൻ കൊണ്ടുവന്നാണ് മാറ്റിയത്. ഒരുമണിക്കൂറോളം ജങ്ഷനിൽ ഗതാഗതം സ്തംഭിച്ചു.
അപകടത്തിൽ തകർന്ന സ്കൂട്ടറുകളിൽ ഒന്ന്
അപകട കേന്ദ്രമായി സിഗ്നൽ ജങ്ഷൻ
കൊച്ചി: അമിത വേഗവും അശ്രദ്ധയുംകൊണ്ട് നിരന്തരം അപകട കേന്ദ്രമായി, വല്ലാർപാടം കണ്ടെയ്നർ റോഡിലെ ചേരാനല്ലൂർ സിഗ്നൽ ജങ്ഷൻ. വല്ലാർപാടം ടെർമിനലിലേക്ക് കണ്ടെയ്നർ ലോറികൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് നിരന്തരം റോഡിലൂടെ സഞ്ചരിക്കുന്നത്. എന്നാൽ, സിഗ്നലിൽ ടൈമർ ഇല്ലാത്തതിനാൽ റെഡ് വീഴുന്നത് അറിയാനാകാതെ അമിത വേഗത്തിൽ വാഹനങ്ങൾ ജങ്ഷനിലേക്ക് പാഞ്ഞെത്തുന്നു.
എൻ.എച്ച് 66, എൻ.എച്ച് 966എ സംഗമസ്ഥാനമായ ചേരാനല്ലൂർ സിഗ്നൽ ജങ്ഷനിൽ ദിവസം മുഴുവൻ വാഹനത്തിരക്ക് അനുഭവപ്പെടുന്നു. പറവൂർ, ഇടപ്പള്ളി, എറണാകുളം, ആലുവ ഭാഗങ്ങളിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങൾ ജങ്ഷനിൽ എത്തുന്നു.
ആധുനിക നിലവാരത്തിലുള്ള കണ്ടെയ്നർ റോഡിലൂടെ ചീറിപ്പായുകയാണ് വാഹനങ്ങൾ. വൻകിട കണ്ടെയ്നറുകളും ടോറസ് ലോറികളും സഞ്ചരിക്കുന്ന റോഡിൽ ഇരുചക്ര വാഹനങ്ങളും മറ്റും വേഗക്കുതിപ്പ് നടത്തുന്നത് സ്ഥിരം കാഴ്ചയാണ്. ദൂരെ നിന്നേ സിഗ്നൽ കാണാൻ കഴിയുന്നതിനാൽ പച്ചതെളിഞ്ഞത് കണ്ടാൽ വാഹനങ്ങൾ ജങ്ഷൻ കടക്കാൻ അമിത വേഗമെടുക്കും. സിഗ്നലിന് അടുത്തെത്തുേമ്പാഴേക്കും റെഡ് ആയാലും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ വരും.
ടൈമർ സജ്ജീകരിച്ച് ഓരോ ഭാഗത്തേക്കും നിശ്ചിത സമയം തെളിയുന്ന തരത്തിൽ സിഗ്നൽ പരിഷ്കരിക്കണമെന്ന് ഏറെനാൾ ആവശ്യപ്പെട്ടിട്ടും നടപ്പാക്കിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

