Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒാടുന്ന കാറിൽ ലോറിയിടിച്ചു; ഇടിയുടെ ആഘാതത്തിൽ മറുഭാഗത്തെത്തിയ കാറിൽ മറ്റൊരു ലോറിയും ഇടിച്ചു

text_fields
bookmark_border
ഒാടുന്ന കാറിൽ ലോറിയിടിച്ചു; ഇടിയുടെ ആഘാതത്തിൽ മറുഭാഗത്തെത്തിയ കാറിൽ മറ്റൊരു ലോറിയും ഇടിച്ചു
cancel

കൊച്ചി: അങ്കമാലി സെ.ജോസഫ് സ്കൂളിന് മുന്നിൽ വാഹനാപകടം. രാവിലെ 8.30 ഒാടെ ഉണ്ടായ അപകടത്തിൽ രണ്ട്​ പേർക്ക്​ പരിക്കുണ്ട്​. ഒാടുന്ന കാറിന്​ പിറകിൽ ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിന്‍റെ മറുഭാഗത്തെത്തിയ കാറിൽ മറ്റൊരു ലോറിയും ഇടിച്ചു.

പട്ടാമ്പി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന് പിന്നിലാണ്​ ലോറിയിടിച്ചത്​. മീഡയനും കടന്ന്​ മറുദിശയിലെത്തിയ കാറിൽ മറ്റൊരു ലോറിയും ഇടിക്കുകയായിരുന്നു.

അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത കുരുക്കുണ്ടായി. പോലീസെത്തി ക്രയിനുപയോഗിച്ച് വാഹനങ്ങൾ മാറ്റിയാണ്​ ഗതാഗതക്കുരുക്ക്​ പരിഹരിച്ചത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - accident at angamali
Next Story