കാലങ്ങളായി ഡയാലിസിസ്: ഇനി വൃക്കമാറ്റിവച്ചേ പറ്റൂ..
text_fieldsചാരുംമൂട്: ഇരു വൃക്കകളും തകരാറിലായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. നൂറനാട് മറ്റപ്പള്ളി ആലിെൻറ വടക്കേതിൽ മുഹമ്മദ് അൻവർ (33) കാലങ്ങളായി ഡയാലിസിസ് ചെയ്തു വരികയാണ്.
ഇപ്പോൾ ഡയാലിസിസ് കൊണ്ടും പ്രയോജനമില്ലാത്ത അവസ്ഥയിലാണ്. വൃക്ക മാറ്റിവെക്കൽ മാത്രമാണ് ജീവൻ നിലനിർത്താനുള്ള ഏകമാർഗം. ഇതിനായി 20 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. പരസഹായം കൊണ്ടാണ് ചികിത്സയടക്കമുള്ള ദൈനംദിന ചെലവുകൾ നടക്കുന്നത്.
സ്വകാര്യ ബസ് ജീവനക്കാരനായ അൻവറിന് ഭാര്യയും അഞ്ച് വയസ്സുള്ള മകനും ഉണ്ട്. കുടുംബത്തിലെ ഏക വരുമാന മാർഗവും നിലച്ചിരിക്കുകയാണ്. തുടർ ചികിത്സക്ക് സഹായം പ്രതീക്ഷിക്കുകയാണ് ഈ കുടുംബം.
കേരള ഗ്രാമീൺ ബാങ്ക് അക്കൗണ്ട് നമ്പർ: 40587101029002. ഐ.എഫ്.എസ്.സി കോഡ്: KLGB0040587.

