ഇറിഗേഷന്‍ കനാലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു
text_fieldsവെള്ളാരപ്പിള്ളി ലിഫ്റ്റ് ഇറിഗേഷന്‍ കനാലിന്റെ
ഇടിഞ്ഞ ഭാഗം
ശ്രീമൂലനഗരം: വെള്ളാരപ്പിള്ളി ലിഫ്റ്റ് ഇറിഗേഷന്‍ കനാലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. കനാലിന്റെ മുകള്‍ ഭാഗത്ത് അറ്റകുറ്റപ്പണി നടക്കുന്നതിനിടയിലാണ് സംഭവം. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായുള്ള മോട്ടോറുകള്‍ ഇരിക്കുന്ന പ്രദേശത്തിനോട് ചേര്‍ന്നുള്ള കനാലിന്റെ ഭാഗത്തെ കല്ലുകളാണ് ഇടിഞ്ഞുവീണത്. അടിയന്തരമായി, ഇടിഞ്ഞുവീണ ഭാഗം നന്നാക്കണമെന്നും കനാലിന്റെ അടി ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് സുരക്ഷ ഉറപ്പാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
നിർമാണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മോട്ടോറുകള്‍ പ്രവർത്തിപ്പിക്കാത്തതുമൂലം വെള്ളാരപ്പിള്ളി പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമമുണ്ടായിരുന്നു. അതിന് താല്‍ക്കാലിക പരിഹാരമായ സമയത്താണ് കനാലിന്റെ ഒരു ഭാഗം ഇടിഞ്ഞത്. കനാലിന്റെ നിർമാണം പൂര്‍ത്തീകരിച്ച് നാട്ടിലെ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തണമെന്നും, കര്‍ഷകരുടെ ആശങ്ക പരിഹരിക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സി ഡേവിസ്, പഞ്ചായത്തംഗങ്ങളായ ലിന്റോ പി. ആന്റു, ജോളി ചെറിയാന് എന്നിവര്‍ ആവശ്യപ്പെട്ടു.
ഇറിഗേഷന്‍ വിഭാഗം എ.ഇ സ്ഥലം സന്ദർശിച്ചു. നിർമാണപ്രവര്‍ത്തനം നടക്കുന്നതിനാല്‍ 10 ദിവസത്തേക്ക് വെള്ളാരപ്പിള്ളി ലിഫ്റ്റ് ഇറിഗേഷന്റെ ഭാഗമായുള്ള മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഇറിഗേഷന്‍ എ.ഇ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

