കണ്ടെയ്നർ ലോറിക്ക് അടിയിൽപെട്ട സ്കൂട്ടർ യാത്രിക അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsകണ്ടെയ്നർ ലോറിക്ക് അടിയിൽപെട്ട ഇരുചക്രവാഹനം
നാട്ടുകാർ പുറത്തെടുക്കുന്നു
കാക്കനാട്: കണ്ടെയ്നർ ലോറിക്കടിയിൽപെട്ട സ്കൂട്ടർ യാത്രിക അത്ഭുതകരമായി രക്ഷപ്പെട്ടു. കാക്കനാട് സെസിലെ എസ്.ബി.ഐ ജീവനക്കാരിയാണ് അപകടത്തിൽപെട്ടത്. തിങ്കളാഴ്ച രാവിലെ 10നായിരുന്നു സംഭവം. കാക്കനാട് ടി.വി സെന്ററിനുസമീപം സീപോർട്ട് എയർപോർട്ട് റോഡിൽനിന്ന് തുതിയൂർ ഭാഗത്തേക്ക് തിരിയുന്ന ഈച്ചമുക്ക് ജങ്ഷനിലാണ് സംഭവം.
ജങ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കിൽപെട്ട് തുതിയൂർ ഭാഗത്ത് നിന്നെത്തിയ യുവതി ഇരുചക്ര വാഹനവുമായി യു ടേൺ എടുക്കാൻ സീപോർട്ട് എയർപോർട്ട് റോഡിലേക്ക് കയറാൻ കാത്തുനിൽക്കുകയായിരുന്നു. അതേസമയം, തൃപ്പൂണിത്തുറ ഭാഗത്തുനിന്ന് എത്തിയ കെണ്ടയ്നറും കാക്കനാട് ഭാഗത്തേക്ക് പോകാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
യുവതിയുടെ ഇരുചക്ര വാഹനവും ജംബോ കെണ്ടയ്നറും ഒരേസമയം മുന്നോട്ട് എടുത്തപ്പോൾ ഇരുചക്രവാഹനം കണ്ടെയ്നറിന്റെ അടിയിൽപെട്ടു. കണ്ടെയ്നർ ഇടിച്ചയുടൻ ഇരുചക്ര വാഹനത്തിൽനിന്ന് ചാടിയതുമൂലമാണ് യുവതി രക്ഷപ്പെട്ടത്.

