യുവതിയെ അപമാനിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
text_fieldsകാലടി: പുത്തൻകാവ് ക്ഷേത്ര റോഡിൽ കൂടി നടന്നുപോവുകയായിരുന്ന യുവതിയെ അപമാനിക്കാൻ ശ്രമിച്ചയാളെ അറസ്റ്റു ചെയ്തു. മഞ്ഞപ്ര ആനപ്പാറ മൂഞ്ഞേലി വീട്ടിൽ വിനോജാണ് (36) പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് യൂനിവേഴ്സിറ്റി- ഇഞ്ചക്കകവല റോഡിൽ പൂണോളി ഇടവഴി ഭാഗത്ത് സൈക്കിളിൽ പോവുകയായിരുന്ന യുവതിയെ പിറകിലൂടെ സ്കൂട്ടർ ഓടിച്ചുവന്ന ഇയാൾ അപമാനിക്കാൻ ശ്രമിച്ചതിനുശേഷം കടന്നുകളയുകയായിരുന്നു.
പെരുമ്പാവൂർ ഡിവൈ.എസ്.പി ജയരാജിെൻറ നേതൃത്വത്തിൽ കാലടി സി.െഎ ബി. സന്തോഷ്, എസ്.ഐമാരായ പ്രശാന്ത് പി. നായർ, എം.പി. ജോസ്, എം.പി. ജയിംസ് എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

